‘മടക്കൽ’ കോളജ് അല്ല വേണ്ടത്
കാലത്തിനു യോജ്യമായി നവീകരിക്കപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങളും ആധുനിക ചികിത്സാരീതികളുമാവണം പുതുകാല ആശുപത്രികളുടെ മുഖമുദ്ര. പുതിയ ലോകത്തിന്റെ ചികിത്സാ ആവശ്യങ്ങളോടു നീതിപുലർത്തുംവിധം, അവ സുസജ്ജമായിരിക്കുകയും വേണം. സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഇങ്ങനെയുള്ള സംവിധാനങ്ങളുണ്ടാകേണ്ടത്, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻതക്ക സാമ്പത്തികസ്ഥിതിയില്ലാത്ത സാധാരണക്കാരുടെ അടിസ്ഥാന ആവശ്യവുമാണ്.

കാലത്തിനു യോജ്യമായി നവീകരിക്കപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങളും ആധുനിക ചികിത്സാരീതികളുമാവണം പുതുകാല ആശുപത്രികളുടെ മുഖമുദ്ര. പുതിയ ലോകത്തിന്റെ ചികിത്സാ ആവശ്യങ്ങളോടു നീതിപുലർത്തുംവിധം, അവ സുസജ്ജമായിരിക്കുകയും വേണം. സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഇങ്ങനെയുള്ള സംവിധാനങ്ങളുണ്ടാകേണ്ടത്, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻതക്ക സാമ്പത്തികസ്ഥിതിയില്ലാത്ത സാധാരണക്കാരുടെ അടിസ്ഥാന ആവശ്യവുമാണ്. എന്നിട്ടും, സർക്കാരിന്റെ പുതിയ മെഡിക്കൽ കോളജുകളിൽപോലും വേണ്ടത്ര ചികിത്സാസൗകര്യങ്ങളില്ലാതെ വരുന്നത് ഈ നാട്ടിലെ ലക്ഷക്കണക്കിനു രോഗികളോടുള്ള വെല്ലുവിളി മാത്രമല്ല, ആരോഗ്യമേഖലയിൽ നാം പെരുമ പറയാറുള്ള കേരള മാതൃകയെത്തന്നെ നാണംകെടുത്തുന്നതുമാണ്.
ചെലവേറിയ ചികിത്സയും വിദഗ്‌ധചികിത്സാസൗകര്യങ്ങളുടെ ദൗർലഭ്യവും ചില രോഗാവസ്ഥകളെ സാധാരണക്കാരുടെ പേടിസ്വപ്‌നമാക്കുന്നു. എന്നാൽ, അവർക്ക് ആവശ്യമായ ചികിത്സ കുറ്റമറ്റവിധം, എത്രയുംവേഗം ലഭ്യമാക്കുന്നതിനു പലപ്പോഴും സർക്കാർ ആതുരാലയങ്ങൾക്കു കഴിയാറില്ല. അതിനുമുന്നിൽ അധികൃതർ പതിവായി നിരത്തിവരുന്ന കാരണങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതാണു ചികിത്സ നിഷേധിക്കപ്പെടുന്ന സാധാരണക്കാരുടെ നെഞ്ചിലെ നോവും വേവും.
സർക്കാർ മെഡിക്കൽ കോളജുകളുടെ വിശ്വാസ്യത ഏതു സാഹചര്യത്തിലും കൈമോശം വരാൻ പാടില്ലാത്തതാണെങ്കിലും അങ്ങനെയല്ല പലപ്പോഴും, പലയിടത്തും സംഭവിക്കുന്നത്. വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ പുതുശേരി സ്വദേശി പള്ളിപ്പുറത്ത് തോമസ് മരിക്കാൻ കാരണമായത് വയനാട് മെഡിക്കൽ കോളജിലെ സൗകര്യക്കുറവാണെന്നുള്ള ബന്ധുക്കളുടെ ആരോപണം ഈ ഗൗരവവിഷയത്തെ വീണ്ടും പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കുകയുണ്ടായി. കാലിലെ ഞരമ്പുകൾ തകർന്നു ചോരവാർന്ന നിലയിൽ മാനന്തവാടി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ഒരു മണിക്കൂറോളം ചികിത്സ കിട്ടിയില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് വൈകിയെന്നുമാണ് ആരോപണം.
വയനാട് മെഡിക്കൽ കോളജിലെ അസൗകര്യങ്ങൾ മുൻപും വാർത്തയായിട്ടുണ്ട്. ആധുനിക ചികിത്സാസൗകര്യങ്ങളുടെ കാര്യത്തിൽ കേരളത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണു വയനാട്. ചികിത്സയ്ക്കായി വയനാടു ചുരം താണ്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള പരക്കംപാച്ചിൽ പ്രാണൻ കയ്യിലെടുത്തു പിടിച്ചുകൊണ്ടാണ്. പൊതുമേഖലയിൽ മികച്ച സൗകര്യങ്ങളോടുകൂടിയ ആശുപത്രിയെന്നത് ഇന്നും വയനാട്ടുകാർക്കു സ്വപ്നം മാത്രമായി ശേഷിക്കുന്നു. ആധുനിക ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്കു ചുരുങ്ങിയ ചെലവിൽ പ്രാപ്യമാക്കുന്ന ആതുരാലയമാക്കി വയനാട് മെഡിക്കൽ കോളജിനെ മാറ്റിയാൽ മാത്രമേ ആരോഗ്യ – ചികിത്സാരംഗത്തെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമാകൂ.
മാനന്തവാടി ജില്ലാ ആശുപത്രി 2021ൽ ആണ് മെഡിക്കൽ കോളജാക്കി ഉയർത്തിയത്. സംസ്ഥാനത്തെ പുതിയ മെഡിക്കൽ കോളജായിട്ടുപോലും വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ അത്യാസന്ന നിലയിലുള്ള രോഗികളെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുന്നതു പതിവാണ്. ഈ സാഹചര്യത്തിൽ മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ, കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ പ്രഖ്യാപിച്ചു പ്രവർത്തനം തുടങ്ങിയ പല സർക്കാർ മെഡിക്കൽ കോളജുകളിലും വേണ്ട സൗകര്യമൊരുക്കാൻ വർഷങ്ങൾ പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ലെന്നു വെളിപ്പെട്ടു.
പുതുതായി തുടങ്ങിയ പല മെഡിക്കൽ കോളജുകളും ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മറ്റ് ആശുപത്രികളിലേക്കു റഫർ ചെയ്യുന്ന ‘മടക്കൽ’ കോളജുകളായി മാറിയിരിക്കുന്നു. ഇക്കൂട്ടത്തിൽ കിടത്തിച്ചികിത്സ തുടങ്ങിയിട്ടില്ലാത്ത ആശുപത്രികളുണ്ട്; കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൂർത്തിയാകാത്തവയുമുണ്ട്. ഓപ്പറേഷൻ തിയറ്ററും ഐസിയു സൗകര്യങ്ങളുമില്ലാത്ത മെഡിക്കൽ കോളജ് ആശുപത്രിപോലും കേരളത്തിലുണ്ടെന്ന് ഓർമിക്കാം.
ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള ദൗത്യത്തിനു മറ്റേതു പ്രവർത്തനത്തെക്കാളും മഹനീയമായ സ്‌ഥാനമാണുള്ളതെന്നു തിരിച്ചറിഞ്ഞുള്ള അടിയന്തര നടപടികളാണു സർക്കാരിൽനിന്നുണ്ടാകേണ്ടത്. സംസ്ഥാനത്തെ പഴയതും പുതിയതുമായ സർക്കാർ മെഡിക്കൽ കോളജുകളിലെല്ലാം കാലാനുസൃതമായ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇനിയും വൈകിക്കൂടാ. അങ്ങനെ വൈകുന്ന ഓരോ ദിവസത്തിനും ഈ നാട്ടിലെ പാവപ്പെട്ട ജനതയോടാവും സർക്കാർ കണക്കുപറയേണ്ടിവരിക.
English Summary: Without adequate systems, the new Govt. Medical Colleges