ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ എൻസിഇആർടി പാഠപുസ്തകങ്ങളിൽ വലിയതോതിലുള്ള തിരുത്തലുകൾ വരുത്തിയതു വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. എൻസിഇആർടി (നാഷനൽ കൗൺസിൽ ഫോർ എജ്യുക്കേഷൻ റിസർച് ആൻഡ് ട്രെയ്നിങ്) ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസമേഖലയിലെ പാഠ്യപദ്ധതി നിർണയിക്കുന്ന കേന്ദ്ര സ്ഥാപനമായതിനാൽ ഈ തിരുത്തലുകളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്ത്രണ്ടാം ക്ലാസ് ചരിത്രപുസ്തകത്തിൽനിന്നു മുഗൾഭരണവും ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെക്കുറിച്ചുള്ള ചില പരാമർശങ്ങളും  പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്നു ഹിന്ദു–മുസ്‍ലിം ഐക്യത്തിനു വേണ്ടിയുള്ള ഗാന്ധിജിയുടെ ശ്രമങ്ങൾ ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചുവെന്ന ഭാഗവും ഗുജറാത്ത് കലാപവുമൊക്കെ ഒഴിവാക്കപ്പെട്ടു. ഇവ സ്വാഭാവികമായും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങളുടെ പ്രതിഫലനമായി വീക്ഷിക്കപ്പെടുകയും പല കോണിൽനിന്നും വിമർശനമുയരുകയും ചെയ്തിരിക്കുന്നു. വാക്കിലും പ്രയോഗത്തിലുമുള്ള ചെറിയമാറ്റങ്ങൾ മുതൽ ചില അധ്യായങ്ങളുടെ പൂർണമായ ഒഴിവാക്കൽവരെ ഉണ്ടായിട്ടുണ്ട്. ഏറ്റവും പ്രകടമായ മാറ്റങ്ങൾ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിലാണ്.  

ADVERTISEMENT

പാഠപുസ്തക ഏകീകരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വർഷം എൻസിഇആർടി പുറത്തിറക്കിയ ഔദ്യോഗിക മാർഗരേഖയിൽ ഇക്കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇതു സാങ്കേതികം മാത്രമാണെന്നും പ്രസ്തുത ഭാഗങ്ങൾ കഴിഞ്ഞവർഷം തന്നെ ഒഴിവാക്കിയിരുന്നുവെന്നുമാണ് എൻസിഇആർടിയുടെ വിശദീകരണം. സിലബസ് ലഘൂകരിക്കാനും ഏകീകരിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ചില ഭാഗങ്ങൾ ഒഴിവാക്കുന്നതെന്ന് അവർ വാദിക്കുന്നു. അതേസമയം, ചരിത്രത്തെ വളച്ചൊടിക്കാനാണു ബിജെപിയും കേന്ദ്രസർക്കാരും ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിനെക്കുറിച്ചുള്ള ഭാഗവും എൻസിഇആർടി പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയതെന്നതാണ് ഏറ്റവുമെ‍ാടുവിലായി നാം കേട്ടത്. ഈ ഭാഗം ഒഴിവാക്കുന്നതും മാർഗരേഖയിൽ പരാമർശിച്ചിരുന്നില്ല. 11–ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലെ ‘ഭരണഘടന: എന്തിന്, എങ്ങനെ’ എന്ന ആദ്യ അധ്യായത്തിൽ നിന്നാണ് ആസാദിനെക്കുറിച്ചുള്ള ഭാഗം നീക്കിയത്. 1947 മുതൽ 1958 വരെ ഇന്ത്യയുടെ വിദ്യാഭ്യാസമന്ത്രിയായിരുന്ന മഹദ്‌വ്യക്തിയുടെ ഭാഗമാണ് ഇങ്ങനെ വെട്ടിയതെന്ന് ഓർക്കേണ്ടതുണ്ട്. 1951ൽ രാജ്യത്തെ ആദ്യത്തെ ഐഐടിയും 1953ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും (യുജിസി) സ്ഥാപിച്ചത് അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോഴാണെന്നതുകൂടി ഇതോടുചേർത്ത് ഓർമിക്കാം. പത്താം ക്ലാസ് ശാസ്ത്ര പാഠപുസ്തകത്തിൽനിന്നു പരിണാമസിദ്ധാന്തംപോലെ ഏറ്റവും അനിവാര്യമായ വിവരങ്ങൾ പോലും ഒഴിവാകുന്നതിന്റെ അപകടവും വിമർശിക്കപ്പെടുന്നു.

ADVERTISEMENT

ചരിത്രവും സാമൂഹികാവസ്ഥയും പൗരാവകാശങ്ങളുമൊക്കെ പാഠപുസ്തകങ്ങളിൽനിന്നാണു പുതിയ തലമുറ കൂടുതലായും മനസ്സിലാക്കുന്നത്. ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച അടിസ്ഥാന മൂല്യങ്ങളും വൈവിധ്യസമന്വയവും ബഹുസ്വരതയുമൊക്കെ അങ്ങനെ പാഠങ്ങളായി തലമുറകൾ ഏറ്റുവാങ്ങുന്നു. അറിവ് എന്നാൽ സമൂഹത്തെയും ലോകത്തെയും സമകാലത്തെയുമൊക്കെ മനസ്സിലാക്കുന്നതുകൂടിയാണെന്നിരിക്കെ, അതിന്റെ ചില ജാലകങ്ങൾ അധികാരത്തിന്റെ  കരങ്ങൾകൊണ്ട് അടച്ചുകളയുന്നതു ന്യായീകരിക്കാവുന്നതല്ല. കോവിഡ് പ്രതിസന്ധി കാരണം 2020–21അധ്യയനവർഷത്തെ സിബിഎസ്ഇ സിലബസ് 30% ചുരുക്കിയപ്പോൾ ഒഴിവാക്കിയ പാഠഭാഗങ്ങളിൽ പൗരത്വവും മതനിരപേക്ഷതയും മുതൽ ജിഎസ്ടിയും നോട്ടുനിരോധനവും വരെ ഉൾപ്പെട്ടതിനെതിരെ രാജ്യത്തു വ്യാപക പ്രതിഷേധം ഉയരുകയുണ്ടായി. 

എൻസിഇആർടി പാഠപുസ്തകങ്ങളിലെ വെട്ടിനിരത്തൽ ഉയർത്തുന്ന കാതലായ ചോദ്യം ഇതാണ്:  ഈ പാഠഭാഗങ്ങളെ വെട്ടിത്തള്ളിയത് എന്ത് അടിസ്ഥാനത്തിലാണ്? പാഠപുസ്തകങ്ങളിൽ ഉണ്ടായിരിക്കുന്ന വെട്ടിത്തിരുത്തലിനുപിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെങ്കിൽ അത് അങ്ങേയറ്റം അപലപനീയമാണെന്നതിൽ സംശയമില്ല..

ADVERTISEMENT

English Summary : Editorial about correction in NCERT Textbook