ഉയർന്ന ഭൂമി എന്നർഥമുള്ള ‘കരുനാട്’ എന്ന വാക്കിൽനിന്നു കർണാടക എന്ന പേരു കണ്ടെത്തിയവർ ഇപ്പോൾ അമ്പരക്കുന്നുണ്ടാകും. അത്രയേറെ രാഷ്ട്രീയ കരുനീക്കങ്ങളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. അതിന്റെ ചൂട് ഉൾഗ്രാമങ്ങളിലും കണ്ടുതുടങ്ങി. ഇനി രണ്ടാഴ്ച കൊടുമ്പിരിക്കൊണ്ട പ്രചാരണം. പത്തിനു കന്നഡയിലെ ‘മത ദാന’ അഥവാ സമ്മതിദാനം.

ഉയർന്ന ഭൂമി എന്നർഥമുള്ള ‘കരുനാട്’ എന്ന വാക്കിൽനിന്നു കർണാടക എന്ന പേരു കണ്ടെത്തിയവർ ഇപ്പോൾ അമ്പരക്കുന്നുണ്ടാകും. അത്രയേറെ രാഷ്ട്രീയ കരുനീക്കങ്ങളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. അതിന്റെ ചൂട് ഉൾഗ്രാമങ്ങളിലും കണ്ടുതുടങ്ങി. ഇനി രണ്ടാഴ്ച കൊടുമ്പിരിക്കൊണ്ട പ്രചാരണം. പത്തിനു കന്നഡയിലെ ‘മത ദാന’ അഥവാ സമ്മതിദാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന ഭൂമി എന്നർഥമുള്ള ‘കരുനാട്’ എന്ന വാക്കിൽനിന്നു കർണാടക എന്ന പേരു കണ്ടെത്തിയവർ ഇപ്പോൾ അമ്പരക്കുന്നുണ്ടാകും. അത്രയേറെ രാഷ്ട്രീയ കരുനീക്കങ്ങളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. അതിന്റെ ചൂട് ഉൾഗ്രാമങ്ങളിലും കണ്ടുതുടങ്ങി. ഇനി രണ്ടാഴ്ച കൊടുമ്പിരിക്കൊണ്ട പ്രചാരണം. പത്തിനു കന്നഡയിലെ ‘മത ദാന’ അഥവാ സമ്മതിദാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന ഭൂമി എന്നർഥമുള്ള ‘കരുനാട്’ എന്ന വാക്കിൽനിന്നു കർണാടക എന്ന പേരു കണ്ടെത്തിയവർ ഇപ്പോൾ അമ്പരക്കുന്നുണ്ടാകും. അത്രയേറെ രാഷ്ട്രീയ കരുനീക്കങ്ങളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. അതിന്റെ ചൂട് ഉൾഗ്രാമങ്ങളിലും കണ്ടുതുടങ്ങി. ഇനി രണ്ടാഴ്ച കൊടുമ്പിരിക്കൊണ്ട പ്രചാരണം. പത്തിനു കന്നഡയിലെ ‘മത ദാന’ അഥവാ സമ്മതിദാനം.

 

ADVERTISEMENT

ഇരട്ട എൻജിനും ഇരട്ടഷോക്കും

 

കർണാടക തിരഞ്ഞെടുപ്പിന്റെ  ഇതുവരെയുള്ള ഭാഗം ഇരട്ട എൻജിനും ഇരട്ടഷോക്കും എന്നു വിലയിരുത്താം. ഭരണം കയ്യാളുന്ന ബിജെപി മുന്നോട്ടുവച്ച തിരഞ്ഞെടുപ്പു മുദ്രാവാക്യമാണ് ‘ഡബിൾ എൻജിൻ സർക്കാര’. അതായത്, കേന്ദ്രത്തിലും കർണാടകയിലും ബിജെപി സർക്കാർ. തലയ്ക്കൽ നരേന്ദ്ര മോദിയും പിന്നിൽ ബസവരാജ് ബൊമ്മെയുമായി പായുന്ന ഡബിൾ എൻജിൻ ‘വന്ദേഭാരത്’. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ സ്ഥാനാർഥിനിർണയം നടക്കുന്നതിനു മുൻപുവരെയുള്ള കാലത്തുമാത്രം നരേന്ദ്ര മോദി എട്ടു തവണയാണു കർണാടകയിൽ പ്രചാരണറാലിക്കെത്തിയത്. 

ബിജെപിയുടെ ശക്തികേന്ദ്രമായ വടക്കൻ കർണാടകയിലെ പ്രമുഖ ലിംഗായത്ത് വിഭാഗക്കാരനും മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സാവദി എംഎൽസി സ്ഥാനം രാജിവച്ചു കോൺഗ്രസിൽ ചേർന്നത് ആദ്യ ‘ഷോക്ക്’. അതേ ലിംഗായത്തിലെ പ്രമുഖനും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടർകൂടി ബിജെപിവിട്ടു കോൺഗ്രസിൽ ചേർന്നതു രണ്ടാം ഷോക്ക്. ഇരട്ടഷോക്കിൽ ബിജെപി ഒന്നുലഞ്ഞു. ഇതിനിടെ പുറത്തുവന്ന അഭിപ്രായസർവേകളെല്ലാം കോൺഗ്രസിനു 130 സീറ്റുവരെ പ്രവചിച്ചിട്ടുമുണ്ട്.

ADVERTISEMENT

 

ബിജെപിയുടെ 10,848 അമ്പുകൾ 

 

ഇരട്ടഷോക്കിനെ നേരിടാൻ ബിജെപിയുടെ തിരഞ്ഞെടുപ്പു മാനേജർമാർ ആവനാഴിയിൽ ഒരുക്കിയിരിക്കുന്നത് 10,848 അമ്പുകളാണ്. അതായത്, രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് അത്രയേറെ പരിപാടികൾ. മല്ലേശ്വരത്തെ ബിജെപി ഓഫിസിന്റെ മൂന്നു നിലകളിലെ മുറികളിൽ ആസൂത്രകരുടെ തലകൾ പുകയുന്നു. ജിജെ റജിസ്ട്രേഷനിലുള്ള ‘ഗുജറാത്ത് മോഡൽ’ വാഹനമൊരെണ്ണം അലങ്കരിച്ചു മുന്നിലിട്ടിട്ടുണ്ട്.  

ADVERTISEMENT

1200 റോഡ് ഷോ, 1200 പൊതുസമ്മേളനം, 224 മഹാറാലി, 224 പത്രസമ്മേളനം, 8000 തെരുവുയോഗം... ഇതാണ് 10,848 പരിപാടികൾ. ഇതെല്ലാം ചേർത്ത് ഒരു പേരുമിട്ടിട്ടുണ്ട്. കാർപറ്റ് ബോംബിങ് ക്യാംപെയ്ൻ. അതായത് ‘ഗ്രൗണ്ട് ലെവൽ അറ്റാക്ക്’. അതിൽത്തന്നെ എട്ടു ദിവസംകൊണ്ട് 20 സമ്മേളനങ്ങളിൽ മോദി പങ്കെടുക്കുന്നു. അമിത് ഷായും യോഗി ആദിത്യനാഥും സ്മൃതി ഇറാനിയും നിതിൻ ഗഡ്കരിയുമടക്കമുള്ള നിര ഇറങ്ങിത്തുടങ്ങി. ആർഎസ്എസും സംഘവും സജീവം. ഇവന്റ് മാനേജ്മെന്റ് സോഷ്യൽ മീഡിയ ടീമുകളുടെ പ്രചാരണപരിപാടികളും ശക്തം. 

 

‘ഗബ്ബർ സിങ്ങും’ വിലക്കയറ്റവും 

 

ബെംഗളൂരു ക്വീൻസ് റോഡിലെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫിസിലെ മീഡിയ സെന്ററിന്റെ വേദിയിൽ എപ്പോഴും ‘ഒരാൾ’ ഇരിപ്പുണ്ട്; ഒരു പാചകവാതക സിലിണ്ടർ!

തിരഞ്ഞെടുപ്പു പ്രഖ്യാപനം കഴിഞ്ഞയുടൻ കെപിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ എന്ന പടനായകൻ മാലയിട്ടു തൊഴുത് വച്ചതാണത്. തിരഞ്ഞെടുപ്പു കഴിയുംവരെ അതു ക്യാമറകളിൽ പെടും.   

‘ഗബ്ബർ സിങ് ടാക്സ്’ എന്നു ജിഎസ്ടിക്കു നൽകിയ വിളിപ്പേര് സജീവമായി കോൺഗ്രസ് ഉപയോഗിക്കുന്നു. നികുതിക്കൊള്ളയും  വിലക്കയറ്റവും ഉണ്ടാക്കുന്ന ദുരിതം ഒരുവശത്ത്. മറുവശത്ത് 40% കമ്മിഷൻ അഴിമതി ആരോപണം. കഴിഞ്ഞ ഏപ്രിലിൽ ധാർവാഡിലെ കരാറുകാരൻ സന്തോഷ് പാട്ടീൽ, ബില്ലുമാറാൻ 40% കമ്മിഷൻ ആവശ്യപ്പെട്ടെന്നെഴുതിവച്ച് ആത്മഹത്യ ചെയ്തതിനെത്തുടർന്നു മന്ത്രി കെ.എസ്.ഈശ്വരപ്പ രാജിവച്ചിരുന്നു. ബിജെപി എംഎൽഎ എം.വിരുപാക്ഷപ്പയുടെ ഓഫിസിലും ഫാം ഹൗസിലുംനിന്ന് എട്ടുകോടി രൂപ കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹവും മകനും അറസ്റ്റിലാവുകയും ചെയ്തു. 40%  കമ്മിഷൻ കൊടുക്കേണ്ടി വരുന്നതായി കരാറുകാരുടെ സംഘടന പ്രധാനമന്ത്രിക്കു കത്തെഴുതുന്ന സ്ഥിതിവരെയെത്തി. ഈ അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും ദുസ്സഹമാക്കിയ ജനങ്ങളുടെ ഉള്ളിൽ പുകയുന്ന പ്രതിഷേധമാണു തങ്ങളുടെ തുറുപ്പുചീട്ടെന്നു കോൺഗ്രസ് വ്യക്തമാക്കുന്നു. 200 യൂണിറ്റ് വൈദ്യുതി സൗജന്യം, ഗൃഹനാഥകളായ വനിതകൾക്കു പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 10 കിലോ അരി, തൊഴിൽരഹിതരായ ബിരുദധാരികൾക്കു പ്രതിമാസം 3000 രൂപ എന്നീ നാലു പ്രഖ്യാപനങ്ങൾ കോൺഗ്രസ്  നടത്തിയതിനു മികച്ച പ്രതികരണമുണ്ട്.

‘ഞങ്ങളെക്കാൾ, കർണാടകയിലെ ഓരോ വീടും കോൺഗ്രസിന്റെ പ്രചാരണം നടത്തിക്കോളും’ എന്നു ഡി.കെ.ശിവകുമാർ പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ആൾക്കൂട്ട രാഷ്ട്രീയത്തിന്റെ ആളായ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കൊണ്ടുവരുന്ന സീറ്റുകളും നിർണായകം. കോൺഗ്രസ് ദേശീയ അധ്യക്ഷനായ ശേഷം മല്ലികാർജുൻ ഖർഗെ സംസ്ഥാനത്തു നയിക്കുന്ന പോരാട്ടവുമാണ്. ആന്ധ്രകർണാടക  മേഖലയിൽ പിന്നാക്കക്കാരുടെ ഇടയിൽ ഖർഗെ ഇഫക്ട്, മൈസൂർ കർണാടകയിൽ ശിവകുമാർ ഇഫക്ട് എന്നിവയും സീറ്റുകൾ കൊണ്ടുവരും. 

വിജയപ്രതീക്ഷ ഉണ്ടെന്നു വന്നതോടെ ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള ഒളിയമ്പുകൾ, അതിന്റെ ഭാഗമായി ശിവകുമാർ മല്ലികാർജുനനു നേരെ എയ്യുന്ന മലരമ്പുകൾ.. ഇവയൊക്കെ കർണാടക തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷവായുവിൽ പറന്നു നടക്കുന്നുണ്ട്. ഇടയ്ക്കു തുമ്പികളെപ്പോലെ നേതാക്കന്മാരുടെ ഹെലികോപ്റ്ററുകളും.

 

സാമുദായികമാപ്പ് ഡോട് കോം

 

ഗൂഗിൾ മാപ്പല്ല, സാമുദായിക മാപ്പ് ഇട്ടാണ് പാർട്ടികളുടെയും നേതാക്കന്മാരുടെയും തെക്കുവടക്കു പര്യടനം. ബിജെപിയുടെ ശക്തികേന്ദ്രമായ ലിംഗായത്ത് വിഭാഗത്തിൽ കോൺഗ്രസ് നടത്തിയ ഇരട്ട ആക്രമണം തന്നെ കാരണം.

ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ തിരക്കിട്ടു മഠങ്ങളിൽ സന്ദർശനം നടത്തി. ഇന്നലെ രാഹുൽ ഗാന്ധി ലിംഗായത്ത് പരമാചാര്യൻ ബസവേശ്വരന്റെ കൂടലസംഗമത്തെ സമാധി മണ്ഡപത്തിലെത്തി സ്വാമിമാരുടെ സ്വീകരണമേറ്റു വാങ്ങി.

ലിംഗായത്തിനൊപ്പം കുറുബ, എസ്‌സി എസ്ടി വിഭാഗങ്ങൾക്കും ശക്തിയുള്ള കല്യാണകർണാടക (ഹൈദരാബാദ് കർണാടക)യിൽ കോൺഗ്രസിനു വ്യക്തമായ മേൽക്കൈയുണ്ട്. എന്നാൽ, ലിംഗായത്തിനും എസ്‌സി എസ്ടി വിഭാഗങ്ങൾക്കും സംവരണം വർധിപ്പിക്കാനുള്ള നയം ബിജെപി ഇവിടെ ആയുധമാക്കുന്നു.

ഏതാണ്ട് ഇതേ സാമൂഹിക സമവാക്യമുള്ള കിട്ടൂർ കർണാടകയിലെ ബെളഗാവി ജില്ലയിലെ സീറ്റുകളിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലിംഗായത്ത് മേഖലയിൽ കിട്ടിയ മേൽക്കൈ ഉപയോഗിച്ച് ഇതിനെ ചെറുക്കാൻ കോൺഗ്രസും.   

ബില്ലവ, ബണ്ഡ്, മുസ്‌ലിം, ക്രിസ്ത്യൻ ശക്തികേന്ദ്രമായ തീരദേശ കർണാടക(മംഗളൂരു മേഖല)യിൽ മൃദുഹിന്ദുത്വ നിലപാടുമായി കോൺഗ്രസ് പ്രചാരണം നടത്തും. മധ്യകർണാടകയിൽ ഹിന്ദുത്വനിലപാടും ശിവമൊഗ്ഗ എയർപോർട്ട് അടക്കമുള്ള വികസനവും ഉയർത്തിക്കാട്ടിയാണു ബിജെപിയുടെ പ്രചാരണം. 59 സീറ്റുകളുള്ള പഴയ മൈസൂരു മേഖലയിലാണ് ദളിന്റെ ശ്രദ്ധ. വരുണയിൽ മത്സരിക്കുന്ന സിദ്ധരാമയ്യ  ഇപ്പോൾത്തന്നെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. 

ബ്രാഹ്മണ, റെഡ്ഡി സാന്നിധ്യമുള്ളതും വൊക്കലിഗ, കുറുബ ശക്തികേന്ദ്രവുമായ ബെംഗളൂരു നഗരമേഖലയിൽ പരമാവധി യോഗങ്ങളിൽ മോദിയെ പങ്കെടുപ്പിക്കുന്നതാണു ബിജെപിയുടെ തന്ത്രം. 28 സീറ്റുകളുള്ള ഇവിടെ കഴിഞ്ഞ തവണ കൂടുതൽ സീറ്റ് (14) കോൺഗ്രസിനായിരുന്നു. അതു നിലനിർത്താനുള്ള പദ്ധതി കോൺഗ്രസ് തയാറാക്കിക്കഴിഞ്ഞു.

 

കൊമ്പനെ തളയ്ക്കൽ

 

കോൺഗ്രസിന്റെ പ്രചാരണം  നയിക്കുന്ന ഡി.കെ.ശിവകുമാറിനെയും സിദ്ധരാമയ്യയെയും അവരുടെ മണ്ഡലത്തിൽ തളയ്ക്കുക എന്ന തന്ത്രവും ബിജെപി നടപ്പാക്കുന്നു. ഇരുവർക്കുമെതിരെ മന്ത്രിമാരെ സ്ഥാനാർഥികളാക്കി. ഇത്രയൊക്കെ  സംഭവിച്ചിട്ടും ബെംഗളൂരു നഗരത്തിലെ യുവത്വം തിരഞ്ഞെടുപ്പിനെക്കുറിച്ചു സംസാരിക്കുന്നു പോലുമില്ലല്ലോ എന്ന് ആശങ്കപ്പെടുമ്പോൾ അതാ വരുന്നു, മുഖത്തു ചായം പൂശി ആവേശപൂർവം ചെറുപ്പക്കാരുടെ ‘മഹാറാലി’. റോഡുകളെ കുരുക്കിലാഴ്ത്തി ആ ‘റാലി’ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാനിച്ചു! അവരുടെ തിരഞ്ഞെടുപ്പ് ഐപിഎലാണ്. 

 

നി‘ഗൗ‍ഡ’മൗനം

കോൺഗ്രസും ബിജെപിയും വൻചലനം സൃഷ്ടിച്ച ആദ്യപാദത്തിൽ നിഗൂഢമൗനത്തിലാണു ജനതാദൾ എസ്.  

മകൻ നിഖിൽ ഗൗഡയ്ക്ക് രാമനഗരയിൽ സീറ്റ് നൽകിയ കുമാരസ്വാമി, സഹോദരൻ എച്ച്.ഡി.രേവണ്ണയുടെ ഭാര്യ ഭവാനിക്കു ഹാസനിൽ സീറ്റ് നൽകാത്തതുമായി ബന്ധപ്പെട്ട പൊട്ടലും ചീറ്റലും മാത്രമാണു പുറത്തേക്കു കേട്ടത്. ഭവാനിയെ അനുനയിപ്പിച്ചു പ്രചാരണത്തിനിറക്കാൻ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയ്ക്കു കഴിഞ്ഞു. 

തിരഞ്ഞെടുപ്പു കഴിയുംവരെ ഒരു തന്ത്രം; അതു കഴിഞ്ഞാൽ കുതന്ത്രം എന്നതാണ് ദളിന്റെ നയമെന്നു വിമർശകർ പറയുന്നു. 

ഒരേസമയം ബിജെപിയെയും കോൺഗ്രസിനെയും ആക്രമിച്ചു നിർത്തുന്ന ഇരുതലവാൾ പ്രയോഗമാണു തന്ത്രം. കിട്ടുന്ന സീറ്റിന്റെ എണ്ണമനുസരിച്ചു കുമാരസ്വാമിക്കു വിലപേശൽ ശക്തി കൂടുമെന്നതിനാൽ പത്തിൽ താഴെ സീറ്റിലേക്കു ദളിനെ ഒതുക്കാൻ ബിജെപിയും കോൺഗ്രസും നോക്കുന്നു. എന്നാൽ, മൈസൂരു കർണാടകയിലെ കർഷക, വൊക്കലിഗ വോട്ടുകൾ കൈവശമുള്ള ദൾ ആ മേഖലയിൽനിന്നു 30–35 സീറ്റ് നേടാൻ ശ്രമിക്കുന്നു. 30 സീറ്റ് ദൾ പിടിച്ചാൽ ത്രിശങ്കു ഭരണ സാധ്യത. മുഖ്യമന്ത്രിസ്ഥാനംവരെ കുമാരസ്വാമിക്കു പിടിച്ചെടുക്കാം. പക്ഷേ, 20ൽ താഴെ സീറ്റുകളാണ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നത്.   

English Summary: writeup about karnataka election