ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പ്രാദേശിക കറൻസിയിലാക്കുന്ന കരാറിലൂടെ പുതുചരിത്രമാണ് കുറിക്കപ്പെടുന്നത്. ഈ നിർണായക കരാറിലൂടെ, പതിറ്റാണ്ടുകളുടെ പഴക്കമുള്ള സുദൃഢബന്ധത്തിൽ ഇരുരാജ്യങ്ങളും മറ്റൊരു സൗഹൃദമുദ്രകൂടി ചാർത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായാണ്, ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും യുഎഇ ദിർഹവും വിനിമയത്തിനുപയോഗിക്കാനുള്ള സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പ്രാദേശിക കറൻസിയിലാക്കുന്ന കരാറിലൂടെ പുതുചരിത്രമാണ് കുറിക്കപ്പെടുന്നത്. ഈ നിർണായക കരാറിലൂടെ, പതിറ്റാണ്ടുകളുടെ പഴക്കമുള്ള സുദൃഢബന്ധത്തിൽ ഇരുരാജ്യങ്ങളും മറ്റൊരു സൗഹൃദമുദ്രകൂടി ചാർത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായാണ്, ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും യുഎഇ ദിർഹവും വിനിമയത്തിനുപയോഗിക്കാനുള്ള സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളുമായി നേരിട്ടുള്ള വ്യാപാര – വാണിജ്യ ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുന്നതു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള കരാർ യാഥാർഥ്യമാകുമ്പോൾ വിവിധ തലങ്ങളിൽ നേട്ടങ്ങളിലേക്കു പുതുവഴി തുറക്കുമെന്നാണു പ്രതീക്ഷ. ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുള്ള രാജ്യം എന്നതിനുപുറമേ, ഇന്ത്യയുടെ പ്രമുഖ വാണിജ്യ പങ്കാളി എന്ന സ്‌ഥാനം കൂടി യുഎഇക്കുണ്ടെന്നിരിക്കെ ഈ കരാറിനു നിർണായക പ്രാധാന്യമാണുള്ളത്. 

ADVERTISEMENT

കഴിഞ്ഞവർഷം ഇന്ത്യയും യുഎഇയും തമ്മിൽ 2000 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നതെന്നത് ഇതോടു ചേർത്തുവയ്ക്കാം. ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സെപ) എണ്ണയിതര വ്യാപാരത്തിനു സമ്മാനിച്ച പുതുയുഗപ്പിറവിയുടെ പശ്ചാത്തലത്തിൽക്കൂടി ഇതു കാണേണ്ടതുണ്ട്. ഈ വർഷം ആദ്യപാദത്തിൽ എണ്ണയിതര വ്യാപാരത്തിൽ 24.7% വർധനയുണ്ടായി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയും 22% വർധിച്ചു. 

അതായത്, പ്രത്യാശാഭരിതമായ പല സാധ്യതകളിലേക്കുകൂടിയാണ് പുതിയ കരാർ വാതിൽതുറക്കുന്നത്. ഇതിലൂടെ, യുഎഇയുമായുള്ള വ്യാപാരത്തിൽ ഡോളറിന്റെ ആവശ്യം കുറയുകയും രൂപ സ്ഥിരത നേടുകയും ചെയ്യുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.  രൂപയും ദിർഹവും ഒരുമിച്ച് ഉപയോഗിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളിൽ ഇപ്പോൾ നിലവിലുള്ള പല സങ്കീർണതലങ്ങളും ഒഴിവാക്കാനാവുമെന്നതും ശ്രദ്ധേയം. രാജ്യാന്തര വ്യാപാരമേഖലയിൽ പണം ചോർത്തുന്ന പല ഘട്ടങ്ങൾ നിലവിലുണ്ട്. ഡോളറിലേക്കു പ്രാദേശിക കറൻസി മാറ്റുമ്പോഴുണ്ടാകുന്ന ചെലവു ലാഭിക്കാമെന്നതാണ് പുതിയ കരാറിലൂടെ വിദേശ വ്യാപാര രംഗത്തുണ്ടാകുന്ന പ്രയോജനം. വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സമയലാഭവും കൈവരിക്കാം.

ADVERTISEMENT

നാട്ടിലേക്കു പണമയയ്ക്കുന്ന സാധാരണക്കാർക്കും ഇതു ഗുണകരമാകുമെന്നാണു പ്രതീക്ഷ. എക്സ്ചേഞ്ച് വഴിയും ബാങ്ക് വഴിയും പണം കൈമാറ്റം ചെയ്യുമ്പോൾ ദിർഹം ഡോളറാക്കിയും തുടർന്ന് ഡോളർ രൂപയാക്കിയുമാണ് നാട്ടിലെ അക്കൗണ്ടിൽ എത്തുന്നത്. ഡോളറിലേക്കുള്ള മാറ്റം ഇല്ലാതാകുമ്പോൾ ജനങ്ങൾക്ക് അതു സാമ്പത്തികലാഭമായി മാറേണ്ടതാണ്. എന്നാൽ, ഈ ലാഭം എത്രത്തോളമെന്നതു പ്രായോഗികതലത്തിൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. സ്വർണവ്യാപാരികൾ നിലവിലെ രീതിയിൽ പലതരത്തിലുള്ള സാമ്പത്തികനഷ്ടവും നേരിടുന്ന സാഹചര്യത്തിൽ, ഈ രംഗത്ത് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന തീരുമാനമാണിതെന്നും കരുതുന്നു. യുഎഇയിലുള്ളവർക്കും ഇന്ത്യയിലുള്ളവർക്കും തമ്മിൽ യുപിഐ വഴി പണമിടപാട് നടത്താൻ അവസരമൊരുങ്ങുന്നതും സ്വാഗതാർഹമാണ്.  

നിലവിൽ ഡോളർ ഉപയോഗിച്ച് ഏതു രാജ്യവുമായും വ്യാപാരം നടത്താം. എന്നാൽ, രൂപ ഉപയോഗിച്ചുള്ള വ്യാപാരത്തിനു പരിമിതിയുണ്ട്. യുഎഇയുമായി നാം ഇപ്പോൾ ഏർപ്പെട്ട കരാർ മറ്റു പല രാജ്യങ്ങൾക്കും ഇതേ ദിശയിൽ മുന്നേറാനുള്ള പ്രേരണയാകും. പതിനഞ്ചോളം രാജ്യങ്ങൾ രൂപയുമായി ബന്ധപ്പെട്ടു സമാനമായ മാറ്റത്തിനു ശ്രമിക്കുന്നുണ്ട്. ‘സെപ’ ഉടമ്പടിക്കുശേഷം, വ്യാപാരബന്ധവും നിക്ഷേപ അന്തരീക്ഷവും കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് യുഎഇ – ഇന്ത്യ ബിസിനസ് കൗൺസിൽ ഈ വർഷാരംഭത്തിൽ നിലവിൽ വന്നതും ഇപ്പോഴത്തെ കരാറിനുള്ള ആമുഖമായി കാണേണ്ടതുണ്ട്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ചതാണ് കൗൺസിൽ. 

ADVERTISEMENT

കയറ്റുമതിയിലും ഇറക്കുമതിയിലും പണവും സമയവും ലാഭിക്കാൻ പുതിയ രീതിവഴി കഴിയുമെന്നാണു പ്രതീക്ഷ. ഇന്ത്യൻ വിപണിയുടെ ഭാഗമായി യുഎഇയും യുഎഇ വിപണിയുടെ ഭാഗമായി ഇന്ത്യയും മാറുന്നതിനും പുതിയ കരാർ കാരണമാകും. അതേസമയം, പുതിയ കരാറിലൂടെ സാധാരണക്കാരായ പ്രവാസികൾക്ക് എത്രത്തോളം നേട്ടമുണ്ടാകുമെന്നതു കൂടുതൽ വ്യക്തമാകേണ്ടതുണ്ട്.

English Summary: Editorial about currency exchange agreement between India and UAE