വാചകമേള
സോഷ്യൽ മീഡിയ യുദ്ധഗ്രൗണ്ടായി മാറുന്നു, വലിയ വിദ്വേഷം പരത്തുന്നു. ചുറ്റികവച്ച് തലയടിച്ചു തകർക്കുന്ന ഹീറോയെയല്ല നമുക്കു വേണ്ടത്. ഹേറ്റ് ക്യാംപെയ്ൻ സിനിമയെ മാത്രമല്ല; മനുഷ്യരെത്തന്നെ ബാധിക്കുകയാണ്.
സോഷ്യൽ മീഡിയ യുദ്ധഗ്രൗണ്ടായി മാറുന്നു, വലിയ വിദ്വേഷം പരത്തുന്നു. ചുറ്റികവച്ച് തലയടിച്ചു തകർക്കുന്ന ഹീറോയെയല്ല നമുക്കു വേണ്ടത്. ഹേറ്റ് ക്യാംപെയ്ൻ സിനിമയെ മാത്രമല്ല; മനുഷ്യരെത്തന്നെ ബാധിക്കുകയാണ്.
സോഷ്യൽ മീഡിയ യുദ്ധഗ്രൗണ്ടായി മാറുന്നു, വലിയ വിദ്വേഷം പരത്തുന്നു. ചുറ്റികവച്ച് തലയടിച്ചു തകർക്കുന്ന ഹീറോയെയല്ല നമുക്കു വേണ്ടത്. ഹേറ്റ് ക്യാംപെയ്ൻ സിനിമയെ മാത്രമല്ല; മനുഷ്യരെത്തന്നെ ബാധിക്കുകയാണ്.
∙ ലിജോ ജോസ് പെല്ലിശ്ശേരി: സോഷ്യൽ മീഡിയ യുദ്ധഗ്രൗണ്ടായി മാറുന്നു, വലിയ വിദ്വേഷം പരത്തുന്നു. ചുറ്റികവച്ച് തലയടിച്ചു തകർക്കുന്ന ഹീറോയെയല്ല നമുക്കു വേണ്ടത്. ഹേറ്റ് ക്യാംപെയ്ൻ സിനിമയെ മാത്രമല്ല; മനുഷ്യരെത്തന്നെ ബാധിക്കുകയാണ്.
∙ എം.മുകുന്ദൻ: എഴുത്തുകാർക്കും ഒരു നിറം വേണ്ടേ? ചുവപ്പ് കമ്യൂണിസ്റ്റുകാർ കൊണ്ടുപോയി. പച്ച മുസ്‌ലിംകൾ കൊണ്ടുപോയി. മഞ്ഞ ശ്രീനാരായണീയർ കൊണ്ടുപോയി. കാവി സംഘപരിവാർ കൊണ്ടുപോയി. കറുപ്പ് ശബരിമല തീർഥാടകർ കൊണ്ടുപോയി. ചിലർ പറയുന്നത് നിറമില്ലാത്തവരായിരിക്കണം എഴുത്തുകാർ എന്നാണ്. ആനന്ദിന്റെ നോവലുകളുടെ ഭാഷയിൽ നിറങ്ങൾ ഇല്ല.
∙ കൽപറ്റ നാരായണൻ: കൊലയാളിക്കുപോലും വന്ദിച്ചശേഷം മാത്രം തോക്കെടുക്കാൻ തോന്നിച്ച മറ്റൊരു രക്തസാക്ഷിയും ഉണ്ടാവില്ല ഭൂമിയിൽ. തോക്കെടുത്ത ഭഗത് സിങ്ങിന്റെയോ സുഭാഷ് ചന്ദ്രബോസിന്റെയോ രക്തസാക്ഷിത്വത്തിന് നിരായുധനായ, അഹിംസാവാദിയായ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ തിളക്കമില്ല.
∙ മോഹൻലാൽ: മലയാള സിനിമയ്ക്കായി ഒരു മ്യൂസിയം നിർമിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനൊരു സ്ഥലം കണ്ടെത്തണം. ഇപ്പോൾ നമുക്ക് അത്തരം ഒരെണ്ണം ഇല്ല. മലയാള സിനിമയുടെ സമഗ്രമായ ഒരു ശേഖരം അവിടെയുണ്ടാകും. പലതും ചിതറിക്കിടക്കുകയാണ്. മൺമറഞ്ഞ പ്രതിഭകൾക്കുള്ള ആദരം കൂടിയാകും അത്.
∙ സിദ്ദിഖ്: സിനിമ റിവ്യൂ ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷേ, ഉപയോഗിക്കേണ്ട ഭാഷ എങ്ങനെയാകണമെന്ന് അവർ തീരുമാനിക്കണം. ഒരാളെ നമ്മൾ വിലയിരുത്തുന്നത് ഉപയോഗിക്കുന്ന ഭാഷ മുൻനിർത്തിയാണല്ലോ. മോശം സിനിമകളെ നല്ല ഭാഷയിൽ വിമർശിക്കുന്ന റിവ്യൂ അംഗീകരിക്കണം. ആ വിമർശനങ്ങളെ ഭയക്കുമ്പോഴാണു നല്ല സിനിമകളുണ്ടാകുന്നത്.
∙ ജയറാം: മലയാളത്തിൽനിന്നു കുറച്ചുകാലം മാറിനിൽക്കാമെന്ന തീരുമാനം സ്വയമെടുത്തതായിരുന്നു. സമീപകാലത്ത് എന്റെ പല സിനിമകളും പ്രതീക്ഷിച്ച വിജയം നേടാതെപോയി. സിനിമയും അതുകാണുന്ന പ്രേക്ഷകരുമെല്ലാം ഏറെ മാറിപ്പോയെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.
∙ ഈയ്യങ്കോട് ശ്രീധരൻ: ‘പണ്ടു കഥകളിക്കാർക്കു കഞ്ഞിയായിരുന്നു പ്രതിഫലം; ഇപ്പോൾ കഞ്ഞിയില്ലാതെയും കളിയായി’ എന്നു വികെഎൻ പറഞ്ഞതുപോലെ കലാമണ്ഡലം ആശാന്മാർക്കു ശമ്പളം കിട്ടാതായിട്ടു മാസങ്ങളായി. മറ്റനേകം വകുപ്പുകളിൽ നടക്കുന്ന ധൂർത്ത് കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥവൃന്ദം സാംസ്കാരികരംഗത്തിനു തിരശീല ഇടുകയാണ്.
∙ രഞ്ജന കൃഷ്ണകുമാർ: അച്ഛന്റെ (വികെഎൻ) ഭക്ഷണപ്രിയം പ്രസിദ്ധമാണ്. അജം കുക്കുടം എന്നൊക്കെയാണു പറയുക. ‘നല്ലപോലെ ഭക്ഷിച്ചിട്ട് എല്ലുകൾ അടുക്കിവച്ചു’ എന്നൊക്കെ തമാശ പറയും. ‘നിലനിൽപിയം’ കഥയിലെ പയ്യൻ ശവമഞ്ചവാഹകരോട് ‘രാവിലെ അവിടെയും ഇഡ്ഡലി തന്നെയല്ലേ’ എന്നു ചോദിക്കുന്നുണ്ടല്ലോ.
∙ എം.കെ.നാരായണൻ: വലിയ ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാൻ നാം സജ്ജരാണ്. ഭീകരപ്രവർത്തനങ്ങളുടെ അഭാവമല്ല; പ്രതിരോധിക്കാൻ നമുക്കു മുകളിൽ ഒരു പ്രത്യേക വ്യക്തിയോ ഒരു കൂട്ടം ആളുകളോ ഉണ്ടെന്നുള്ളതുകൊണ്ടാണ് അവ നടക്കാതെ പോകുന്നത്.
∙ അൻവർ അലി: തമിഴിലൊക്കെ പാട്ടിൽ നമ്മളെക്കാൾ ‘മസിലുപിടിത്തം’ കുറവാണ്. ‘ഡാഡി മമ്മി വീട്ടിൽ ഇല്ല’ എന്ന ഗാനത്തിന്റെ കുസൃതി മലയാളത്തിലെ പ്രേമഗാനങ്ങളിൽ ഇല്ല. ചെറുപ്പക്കാർക്കിടയിലെ ഡേറ്റിങ്ങൊക്കെ ഇന്നു സാധാരണ കാര്യമാണ്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള പാട്ടുകൾ മലയാളത്തിൽ ഇല്ല. മലയാളം ആന്തരികമായ ഒരു യാഥാസ്ഥിതികത്വം വച്ചുപുലർത്തുന്നുണ്ട്.