നിർണായക ബില്ലിന് പിൻവാതിലല്ല വഴി
നിർണായക ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കുന്നതു ജനാധിപത്യ വിരുദ്ധമെന്നു മാത്രമല്ല, നിയമനിർമാണ സഭയുടെ അന്തസ്സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതുമാണ്. നിയമനിർമാണത്തിൽ പാലിക്കപ്പെടേണ്ട ഉയർന്ന നിലവാരം ഉറപ്പാക്കേണ്ടതു സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന പൗരജനത്തിന്റെ അവകാശംതന്നെ. എന്നാൽ, വിയോജനസ്വരങ്ങൾക്ക് ഇടംകൊടുക്കാതെയും ചർച്ചയില്ലാതെയും അപ്പം ചുടുംപോലെ ബിൽ പാസാക്കിയെടുക്കുമ്പോൾ നമ്മുടെ ജനാധിപത്യമാണു ലജ്ജിക്കുന്നത്; പരാജയപ്പെടുന്നതു നമ്മുടെ ഭരണഘടനയും.

തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകൾ പുനഃസംഘടിപ്പിക്കാനായി കേരള മുനിസിപ്പാലിറ്റി, കേരള പഞ്ചായത്ത്‌രാജ് നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള രണ്ടു ബില്ലുകൾ, ചർച്ചയ്ക്ക് അവസരം നൽകാതെ തിങ്കളാഴ്ച അഞ്ചുമിനിറ്റുകൊണ്ട് അതിവേഗം നിയമസഭ പാസാക്കിയതു വലിയ വിമർശനത്തിനു കാരണമായിരിക്കുന്നു. ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്കു വിടണമെന്ന നിയമസഭാ ചട്ടത്തിലെ വകുപ്പ് സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ചു മറികടന്നാണു ഭരണപക്ഷത്തിന്റെ അസാധാരണ നടപടി. ബാർ കോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു സമീപം മുദ്രാവാക്യം വിളിക്കുന്നതിനിടെയായിരുന്നു ഈ നാടകീയനീക്കം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത ആഘാതമേറ്റ ഭരണപക്ഷം, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണായകമായ വാർഡ് വിഭജന നടപടികളിൽ കാണിച്ച തിടുക്കം അമ്പരപ്പും സംശയവുമുണ്ടാക്കുന്നു. സംസ്ഥാനത്ത് ആയിരത്തിയഞ്ഞൂറോളം വാർഡുകൾ പുതുതായി രൂപീകരിക്കുന്നതിനുള്ള സാഹചര്യം ബില്ലുകൾ വരുന്നതോടെ ഉണ്ടാകുമെന്നും ഇതിൽ മേൽക്കൈ നേടാനാണ് ഭരണപക്ഷ ശ്രമമെന്നുമാണു പ്രതിപക്ഷത്തിന്റെ ആരോപണം.
പ്രതിപക്ഷം സഹകരിക്കാത്തതിനാലാണ് വാർഡ് വിഭജന ബില്ലുകൾ നേരിട്ടു പാസാക്കിയതെന്നാണ് ഇവ അവതരിപ്പിച്ച മന്ത്രി എം.ബി.രാജേഷിന്റെ ന്യായീകരണം. എന്നാൽ, സബ്ജക്ട് കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തതുപ്രകാരം ബിൽ വീണ്ടും സഭയുടെ പരിഗണനയ്ക്കെത്തുമ്പോൾ പ്രതിപക്ഷത്തിനു ഭേദഗതികൾ അവതരിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നുവെന്നും അതു ബോധപൂർവം ഇല്ലാതാക്കുന്ന നടപടിയാണുണ്ടായതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിക്കുന്നു.
സബ്ജക്ട് കമ്മിറ്റിക്കു വിടുന്നതിനു മുൻപും അതിനു ശേഷവും എന്ന നിലയിൽ രണ്ടു ഘട്ടങ്ങളിലായാണ് സഭയിൽ ബില്ലുകൾ ചർച്ച ചെയ്യുന്നത്. ഈ ബില്ലുകളുടെ കാര്യത്തിൽ ഒരു ഘട്ടത്തിലും ചർച്ചയുണ്ടായില്ല. ഇക്കാര്യം പ്രതിപക്ഷം ക്രമപ്രശ്നത്തിലൂടെ ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, നിയമസഭാ ചട്ടങ്ങളിലുള്ളതുപോലെ ധനവിനിയോഗ ബില്ലുകൾ ഒഴികെയുള്ള എല്ലാ ബില്ലുകളും ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിയുടെയോ സിലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്കുശേഷം മാത്രം പാസാക്കുന്നതുതന്നെയാണ് ഏറ്റവും അഭികാമ്യമെന്നു റൂളിങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ ഇന്നലെ ചൂണ്ടിക്കാട്ടി.
ബില്ലുകൾ പാസാക്കിയെടുക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന നിലപാട് പാർലമെന്റിലും നിയമസഭകളിലും പലപ്പോഴും ഭരണപക്ഷമെടുക്കാറുണ്ട്. ഭരണപക്ഷത്തിനു വേണ്ടത്ര ഭൂരിപക്ഷമുണ്ടെങ്കിൽത്തന്നെ ബിൽ സംബന്ധിച്ച് വിവിധ കക്ഷികളുടെ നിലപാടുകൾ രേഖപ്പെടുത്താൻ ചർച്ച ആവശ്യമാണെന്ന കാര്യത്തിൽ സംശയമില്ല. ഇതാകട്ടെ, പാർലമെന്ററി ജനാധിപത്യക്രമത്തിന്റെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാനുള്ള നടപടി കൂടിയാണ്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡ് വിഭജനം ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിനാലാണ് ബിൽ അടിയന്തരമായി പാസാക്കേണ്ട സാഹചര്യമുണ്ടായതെന്നു ഭരണപക്ഷം ന്യായീകരിക്കുന്നു. അതേസമയം, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആത്മവിശ്വാസം നഷ്ടപ്പെട്ട ഇടതുമുന്നണി, തങ്ങൾക്കു ഹിതകരമാകുംവിധം വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നാണ് ആരോപണം. ഇതു ശരിയാണെങ്കിൽ അതു ജനാധിപത്യത്തോടുള്ള വലിയ വെല്ലുവിളിതന്നെയാണ്. അതുകൊണ്ടുതന്നെ, എതിർസ്വരങ്ങളെ തമസ്കരിക്കാനും ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയില്ലാതെ പാസാക്കിയെടുക്കാനുമൊക്കെ അധികാരധാർഷ്ട്യത്തോടെ നിയമസഭയിൽ മുന്നിട്ടിറങ്ങുന്നവർ ജനാധിപത്യത്തെയാണ് അപമാനിക്കുന്നത് എന്നതിൽ സംശയമില്ല.