ബ്ലഡ് ബാഗ് വിപ്ലവം ആ വാക്കിന്റെ ബലത്തിൽ
40 വർഷം മുൻപാണിത്. മണിപ്പുർ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അന്നു ഞാൻ. 30 വയസ്സുമാത്രം. അമ്മയുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് ശ്രീചിത്രയിലെത്തുന്നതും ഡോ.വല്യത്താനെ കാണുന്നതും. ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത ബ്ലഡ് ബാഗിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സംസാരം എന്നെ അവരുടെ ഗവേഷണവിഭാഗത്തിലെത്തിച്ചു.

40 വർഷം മുൻപാണിത്. മണിപ്പുർ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അന്നു ഞാൻ. 30 വയസ്സുമാത്രം. അമ്മയുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് ശ്രീചിത്രയിലെത്തുന്നതും ഡോ.വല്യത്താനെ കാണുന്നതും.
ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത ബ്ലഡ് ബാഗിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സംസാരം എന്നെ അവരുടെ ഗവേഷണവിഭാഗത്തിലെത്തിച്ചു. ഈ സാങ്കേതികവിദ്യ ലോകോത്തരമാണെന്നും വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങിയാൽ വൻവിജയമായി മാറുമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ പ്രചോദിപ്പിച്ചു.
-
Also Read
34 വർഷം! മുറിയാത്ത ‘ഹൃദയബന്ധം’
സിവിൽ സർവീസ് ഉപേക്ഷിക്കാനും ബ്ലഡ് ബാഗ് ഉൽപാദിപ്പിക്കുന്ന സംരംഭകനാകാനുമുള്ള തീരുമാനം ഞാൻ അപ്പോൾത്തന്നെ എടുത്തു. ഒരു മാർക്കറ്റ് സ്റ്റഡിയും നടത്തിയിരുന്നില്ല. പണം കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിച്ചില്ല. ഭാവി എന്താണെന്നു തലപുകച്ചില്ല. ഡോ.വല്യത്താനിലുള്ള വിശ്വാസം മാത്രമായിരുന്നു എന്റെ കൈമുതൽ.
അങ്ങനെ പെൻ പോൾ കമ്പനി തുടങ്ങി. ശ്രീചിത്രയിലെ സാങ്കേതികവിദ്യ എൻആർഡിസി വഴി റോയൽറ്റി നൽകി സ്വന്തമാക്കി. അതുവരെ ഇന്ത്യയിൽ രാജ്യാന്തര നിലവാരത്തിലുള്ള ബ്ലഡ് ബാഗ് നിർമിക്കുന്ന കമ്പനികളില്ലായിരുന്നു. ശ്രീചിത്രയിലെ സാങ്കേതികവിദ്യയ്ക്കൊപ്പം പ്രഫഷനൽ മാനുഫാക്ചറിങ് കൂടി ആയപ്പോൾ 10 വർഷത്തിനകം രാജ്യത്തെ ഒന്നാമത്തെ ബ്ലഡ് ബാഗ് നിർമാതാക്കളായി പെൻ പോൾ മാറി. ഇപ്പോൾ ജപ്പാൻ കമ്പനിയുടെ ഉടമസ്ഥതയിലാണ്.
-
Also Read
ആയുർ ബയോളജിയുടെ സ്രഷ്ടാവ്
ഒരു ബിസിനസ് എന്നതിലുപരി ജനങ്ങൾക്കു വിശ്വസിക്കാവുന്ന, നിലവാരമുള്ള ജീവൻരക്ഷാ ഉൽപന്നം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. അതിനു കാരണമായതു ഡോ.വല്യത്താന്റെ പ്രേരണയാണ്.