‘മേയ് 24 ന് ആണ് വല്യത്താൻ ഡോക്ടറുടെ പിറന്നാൾ. എല്ലാ വർഷവും മുടങ്ങാതെ ആ ദിവസം ഞാൻ വിളിക്കുമായിരുന്നു... ’– വല്യത്താനുമായുള്ള ‘ഹൃദയബന്ധം’ ഓർമിച്ചെടുക്കുകയാണ് 1990 ൽ ശ്രീചിത്ര നിർമിച്ച ഹൃദയവാൽവ് (ചിത്രാ വാൽവ്) ഘടിപ്പിച്ച ആദ്യത്തെയാൾ എരുമപ്പെട്ടി വെള്ളറക്കാട് കെ.ഡി.മുരളീധരൻ. അന്നു മുരളിക്ക് 38 വയസ്സ്. ഡോ. വല്യത്താന്റെ നേതൃത്വത്തിൽ സൗജന്യമായി ആയിരുന്നു ശസ്ത്രക്രിയ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ‘മേയ് 24 ന് ആണ് വല്യത്താൻ ഡോക്ടറുടെ പിറന്നാൾ. എല്ലാ വർഷവും മുടങ്ങാതെ ആ ദിവസം ഞാൻ വിളിക്കുമായിരുന്നു... ’– വല്യത്താനുമായുള്ള ‘ഹൃദയബന്ധം’ ഓർമിച്ചെടുക്കുകയാണ് 1990 ൽ ശ്രീചിത്ര നിർമിച്ച ഹൃദയവാൽവ് (ചിത്രാ വാൽവ്) ഘടിപ്പിച്ച ആദ്യത്തെയാൾ എരുമപ്പെട്ടി വെള്ളറക്കാട് കെ.ഡി.മുരളീധരൻ. അന്നു മുരളിക്ക് 38 വയസ്സ്. ഡോ. വല്യത്താന്റെ നേതൃത്വത്തിൽ സൗജന്യമായി ആയിരുന്നു ശസ്ത്രക്രിയ.

വിദേശത്തുനിന്ന് വാൽവിനു കാത്തിരുന്നു കിട്ടിയില്ല. ആ സമയത്താണു ശ്രീചിത്രയുടെ വാൽവ് പരീക്ഷണങ്ങൾ വിജയിച്ചെത്തുന്നത്. അതു വച്ചു നോക്കിയാലോ എന്ന് ഡോക്ടർ ചോദിച്ചു. സമ്മതം അറിയിച്ചു. അപ്രതീക്ഷിതമായി ഡോക്ടർ സീറ്റിൽ നിന്ന് എഴുന്നേറ്റു വന്നു കെട്ടിപ്പിടിച്ചു. ശസ്ത്രക്രിയ കഴിഞ്ഞു സുഖമായി. ഈ വരുന്ന ഡിസംബർ 6നു 34 വർഷമാകും. 

ADVERTISEMENT

ശസ്ത്രക്രിയയ്ക്കു ശേഷവും ഡോക്ടറുമായുള്ള ഹൃദയബന്ധം തുടർന്നു. കോവിഡിനുശേഷം കേൾവിക്ക് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ഡോക്ടറുടെ നിർദേശമനുസരിച്ചാണു ചികിത്സ നടത്തിയത്. വല്യത്താൻ തൃശൂരിൽ വന്ന സമയത്ത്, അദ്ദേഹത്തിന്റെ പിറന്നാളിനാണ് അവസാനമായി നേരിട്ടു കണ്ടത്. എപ്പോൾ ഡോക്ടറെ കാണാൻ ചെന്നാലും കാൽ തൊട്ടു വന്ദിക്കും. അപ്പോൾ ഡോക്ടർ തിരിച്ചു കെട്ടിപ്പിടിക്കുമായിരുന്നു.