പി.ഭാസ്കരൻ എനിക്കു വളരെ അടുപ്പമുള്ള ആളായിരുന്നു. ഒരു ഇന്റർവ്യൂവിനിടയ്ക്കു ഞാൻ ചോദിച്ചു, അങ്ങയെപ്പോലൊരാളെ എന്തുകൊണ്ട് പാർട്ടി തള്ളിക്കളഞ്ഞു എന്ന്. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: മുരളിക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല; അനുഭവംകൊണ്ട് പഠിച്ചുകൊള്ളും. പാർട്ടി പുറത്താക്കിയതുകൊണ്ടു മാത്രം ഒരാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.ഭാസ്കരൻ എനിക്കു വളരെ അടുപ്പമുള്ള ആളായിരുന്നു. ഒരു ഇന്റർവ്യൂവിനിടയ്ക്കു ഞാൻ ചോദിച്ചു, അങ്ങയെപ്പോലൊരാളെ എന്തുകൊണ്ട് പാർട്ടി തള്ളിക്കളഞ്ഞു എന്ന്. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: മുരളിക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല; അനുഭവംകൊണ്ട് പഠിച്ചുകൊള്ളും. പാർട്ടി പുറത്താക്കിയതുകൊണ്ടു മാത്രം ഒരാൾ കമ്യൂണിസ്റ്റല്ലാതാവില്ല എന്നും അദ്ദേഹം പറഞ്ഞു. എനിക്കും അതാണു പറയാനുള്ളത്.

പിരപ്പൻകോട് മുരളി 

കവിതയടക്കമുള്ള സാഹിത്യത്തിന്റെ വളർച്ചയിൽ സാഹിത്യ അക്കാദമിക്കു പങ്കൊന്നുമില്ല. അക്കാദമിയൊന്നും ഇല്ലാത്ത കാലത്താണ് ചങ്ങമ്പുഴക്കവിത കേരളത്തിൽ കൊടുങ്കാറ്റു വിതച്ചത്. അക്കാദമി ക്യാംപുകളിൽ ചില പ്രണയവിവാഹങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന നല്ല കാര്യം മറക്കുന്നില്ല.

കുരീപ്പുഴ ശ്രീകുമാർ 

ADVERTISEMENT

ഒരു തിരഞ്ഞെടുപ്പിലും ജയിച്ചില്ലെങ്കിലും പഴയകാല എസ്എഫ്ഐ പ്രവർത്തകർക്കു കലാലയങ്ങൾ നൽകിയിരുന്ന സ്വീകാര്യത വലുതായിരുന്നു. ഇന്നു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയുന്ന എത്ര എസ്എഫ്ഐക്കാർ ക്യാംപസിലുണ്ടെന്ന് ആത്മപരിശോധന നടത്തണം.

ബെന്യാമിൻ

മൗലികമായി ഒരു കഴമ്പുമില്ലാത്ത എഴുത്തുകാരാണ് പാന്റ് മാറ്റി ബർമുഡയും പിന്നെയതു മാറ്റി ലുങ്കിയും ആക്കും പോലെ നിരന്തരം സ്വയം നവീകരിച്ച് ഹാസ്യകഥാപാത്രങ്ങളാവുന്നത്. ഷെയ്ക്സ്പിയർ കൂടെക്കൂടെ നവീകരിച്ചോ?

എസ്.ഭാസുരചന്ദ്രൻ 

ADVERTISEMENT

കേരളത്തിൽനിന്ന് എനിക്കു പിൻഗാമികൾ വരാൻ സാധ്യതയുണ്ട്. ഒത്തിരി ടാലന്റ്സ് ഉണ്ട്. പുതിയ കുട്ടികളിലും എന്നോടൊപ്പം കളിക്കുന്നവരിലും ഉണ്ട്. അവർക്കു പരിശീലനവും എക്സ്പോഷറും കിട്ടണമെന്നേയുള്ളൂ.

പി.ആർ.ശ്രീജേഷ്

കൊച്ചുമാമയുടെ (മേതിൽ രാധാകൃഷ്ണൻ) എഴുത്ത് എല്ലാവർക്കും മനസ്സിലാകുന്നതല്ല. മനസ്സിലാക്കണം എന്ന് അദ്ദേഹത്തിനു നിർബന്ധവുമില്ല. മറ്റു പലരും പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിലുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഗുണം. മേതിലിന്റെ ഗുണങ്ങൾ അദ്ദേഹത്തിന്റെ ആരാധകരിലും സ്വാഭാവികമായും വന്നുചേരാറുണ്ട്. മേതിലിന്റെ ആരാധകരെ ഒറ്റനോട്ടത്തിൽ കണ്ടാൽ മനസ്സിലാവും.

മേതിൽ ദേവിക 

ADVERTISEMENT

സിനിമാ മേഖലയിൽ മേക്കിങ് സൈഡിൽ നിൽക്കുന്ന സുഹൃത്തുക്കൾ ഒരുപാടു പേരുണ്ട്. അവർ പറഞ്ഞ ഒരു കാര്യമുണ്ട്: പഴയപോലെ ഒരു കൊറിയൻ സിനിമ അടിച്ചുമാറ്റി ഇവിടെ ചെയ്യാൻ പറ്റില്ല എന്ന്. എല്ലാം എല്ലാവരും കണ്ടിട്ടുണ്ടാകും.

റോഷൻ മാത്യു 

സിനിമകണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്നൊക്കെ പറയാറുണ്ട്. ഇപ്പോൾ ‘ആവേശം’ കണ്ട് ഗുണ്ടകളെല്ലാം ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നതായും പറയുന്നു. പക്ഷേ, സിനിമയ്ക്കു മറ്റൊരു നല്ല സൈഡ് കൂടി ഉണ്ട്. ഞാൻ ഇതൊരിക്കലും മാർക്കറ്റിങ്ങിന്റെ ഭാഗമായി പറയുന്നതല്ല.

ആസിഫ് അലി

മുഖ്യമന്ത്രി ഇപ്പോൾ 80 വയസ്സ് അടുക്കുന്ന ആളാണ്. 80 വയസ്സിൽ മാത്രമായി ഒരു തിരുത്തൽ വരുത്താൻ കഴിയും എന്നു ഞാൻ കരുതുന്നില്ല. മുഖ്യമന്ത്രി എന്ന നിലയിൽ എല്ലാ വകുപ്പുകളെയും ശ്രദ്ധിച്ച്, വേണ്ട വകുപ്പുകൾക്കു മുൻഗണന നൽകി പ്രവർത്തനം നടത്താമെന്ന് അഭിപ്രായമുണ്ട്. ശൈലികൊണ്ട് മാത്രം കാര്യമില്ല.

കെ. പ്രകാശ് ബാബു 

English Summary:

Vachaka mela

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT