വാചകമേള
ബ്രിട്ടിഷുകാർ തിരുവനന്തപുരം പോലെ കോഴിക്കോട്ടും പണിതതു വിക്ടോറിയ ജൂബിലി ടൗൺഹാളാണ് പക്ഷേ, മലബാറിൽ ആരും ആ സമ്മേളനശാലയെ വിക്ടോറിയ ജൂബിലി ടൗൺഹാൾ എന്നു വിളിച്ചില്ല. ടൗൺ ഹാൾ എന്നു മാത്രം വിളിച്ചു. അത്തരം വിവേകം ഉൽപാദിപ്പിക്കുന്നതു ജനങ്ങളുടെ സ്വാതന്ത്ര്യബോധമാണ്.

എം.എൻ.കാരശ്ശേരി
ഈണം എന്നിൽ നിന്നാണ് ഉണ്ടാവുന്നതെങ്കിൽ അതിന്റെ ഇന്റലക്ച്വൽ ഓണർഷിപ് എനിക്കു തന്നെയാണ്. അതില്ലെന്നു വെളിയിലിരുന്നു ശബ്ദമുണ്ടാക്കിയിട്ടു കാര്യമില്ല. ഈണത്തിന്റെ ഓണർഷിപ് ഇളയരാജാ സാറിനുണ്ട്. പ്രൊഡക്‌ഷന്റെ ഓണർഷിപ് പ്രൊഡ്യൂസർക്കും ഈണത്തിന്റെ ഓണർഷിപ് സംഗീതസംവിധായകനുമാണ്.
എം.ജയചന്ദ്രൻ
മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്മേറ്റ്സ് ആയിരുന്നു രജനീകാന്തും ഞാനും. ഞങ്ങളുടെ ജൂനിയർ ആയിരുന്നു ശ്രീനിവാസൻ. ശ്രീനിവാസൻ ആദ്യം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയപ്പോൾ ഞങ്ങൾ റാഗ് ചെയ്തു. ശരിക്കും രജനീകാന്താണ് റാഗിങ്ങിന്റെ ഉസ്താദ്. കൂടെയുണ്ടായിരുന്നവർക്കു പുച്ഛമായിരുന്നു ശ്രീനിവാസനോട്. എന്തു കണ്ടിട്ടാ സിനിമയിൽ വരുന്നത് എന്നായിരുന്നു ചിന്ത. പക്ഷേ, അവരൊന്നും എവിടെയും എത്തിയില്ല.
ആദം അയൂബ്
ബംഗ്ലദേശ് പ്രതിസന്ധിക്കിടയിൽ വിദേശകാര്യ മന്ത്രി ജയശങ്കറുമായി ബന്ധപ്പെട്ട ആദ്യവ്യക്തികളിൽ ഒരാൾ രാഹുൽ ഗാന്ധിയായിരുന്നു. സർക്കാർ സർവകക്ഷിയോഗം വിളിക്കുകയും ചെയ്തു. ആഭ്യന്തരപ്രശ്നങ്ങൾ ഉണ്ടാകുമ്പോഴുള്ള കയ്പേറിയ പരസ്പരാക്രമണങ്ങളിൽനിന്നു വ്യത്യസ്തമായി ഒരു സുപ്രധാന വിഷയത്തിൽ കൂടിയാലോചിക്കാനുള്ള സർക്കാർ തീരുമാനവും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിന്തുണയും സ്വാഗതാർഹമാണ്.
വേണു രാജാമണി
രാഷ്ട്രീയം കുറഞ്ഞുവരുന്ന സംഘടനയെയും പ്രസ്ഥാനത്തെയുംകുറിച്ചുള്ള അദ്ദേഹത്തിന്റെ (എം.എൻ.വിജയൻ) വിമർശനങ്ങൾ എത്രയും സംഗതമായിരുന്നു. സംഘടന ആൾക്കൂട്ടമായി തീരുന്നതിനെക്കുറിച്ചും നേതാക്കൾ മാനേജർമാരായി മാറുന്നതിനെക്കുറിച്ചും രാഷ്ട്രീയ പ്രക്രിയ സോഷ്യൽ എൻജിനീയറിങ് മാത്രമായി ചുരുങ്ങുന്നതിനെക്കുറിച്ചും എല്ലാറ്റിനെയും പണം വിഴുങ്ങുന്നതിനെക്കുറിച്ചും മാഷ് ഉന്നയിച്ച വിമർശനങ്ങൾ നമ്മുടെ കാലത്ത് കൂടുതൽ പ്രസക്തി കൈവരിക്കുന്നുണ്ട്.
സുനിൽ പി.ഇളയിടം
അനൂപ് മേനോൻ എന്ന പേരിലെ മേനോൻ ഒരു പേരായിട്ടു മാത്രമാണ് ഞാൻ കാണുന്നത്. അതു വാലായിട്ടോ ജാതിപ്പേരായിട്ടോ കാണുന്നില്ല. അതു കട്ട് ചെയ്യാനും എനിക്കു തോന്നിയിട്ടില്ല. ഞാൻ അതിൽ വിശ്വസിക്കുന്നില്ല എന്നതാണു കാര്യം.
അനൂപ് മേനോൻ