ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സമർപ്പിതസേവനംകൊണ്ടുകൂടിയാണ് നമ്മൾ ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കുന്നത്. എന്നാൽ, മറക്കാൻ പാടില്ലാത്ത ഈ ജീവപാഠം മറന്ന് കെ‍ാടുംക്രൂരത ചെയ്യുന്ന നരാധമന്മാരും ഈ രാജ്യത്തുണ്ടെന്നതിൽ ലജ്ജിക്കാം. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പിജി മെഡിക്കൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കെ‍ാലപ്പെടുത്തിയത് ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. കൊൽക്കത്ത പൊലീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു സിവിക് വൊളന്റിയറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മാത്രമാണോ കൊലയ്ക്കുപിന്നിലെന്നു വ്യക്തമല്ല. ആദ്യഘട്ട അന്വേഷണത്തിലുണ്ടായ മെല്ലെപ്പോക്ക് വിമർശിക്കപ്പെട്ടിരുന്നു. ആത്മഹത്യയാണെന്നായിരുന്നു ആദ്യ പ്രചാരണം. മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നും സംഭവം മൂടിവയ്ക്കാൻ ശ്രമം നടക്കുന്നതായും പിതാവ് അപ്പോൾ തന്നെ ആരോപിച്ചിരുന്നു. 

ADVERTISEMENT

പെ‍ാലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി കാണാത്തതിനാൽ ഈ കേസ് സിബിഐക്കു കൈമാറാൻ ഇന്നലെ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് ഉടൻ സിബിഐക്കു കൈമാറണമെന്നും അതിവേഗ കോടതിയിൽ വിചാരണ നടത്തണമെന്നും ജൂനിയർ ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

ഇത്രയും അരക്ഷിതവും അക്രമാസക്തവുമായ സാഹചര്യത്തിലാണോ ആരോഗ്യപ്രവർത്തകർ രാജ്യത്തു ജോലി ചെയ്യേണ്ടതെന്ന ചോദ്യം വീണ്ടും ഉയരാൻകൂടി കെ‍ാൽക്കത്ത സംഭവം കാരണമാകുന്നു. ഇതുപോലുള്ള അക്രമികളുടെ ക്രൂരതയിൽ ഒടുങ്ങാനുള്ളതാണോ ഇവരുടെ പ്രതിബദ്ധ സേവനം? കഴിഞ്ഞ വർഷം മേയിൽ കെ‍ാട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോ. വന്ദന ദാസിനെ അക്രമി കുത്തിക്കെ‍ാന്ന സംഭവം ഇപ്പോഴും കേരളത്തെ കരയിക്കുന്നുണ്ട്. ഹൈക്കോടതി ആ വേളയിൽ ചോദിച്ചതുപോലെ, മാതാപിതാക്കൾ ആതുരസേവനത്തിനായി അയച്ച മകളെ ശവപ്പെട്ടിയിലാണോ മടക്കി അയയ്ക്കേണ്ടത്?  

ADVERTISEMENT

യുദ്ധങ്ങളിൽപോലും ആശുപത്രികളും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടാറില്ല. ഇതൊരു രാജ്യാന്തരചട്ടമാണ്. എന്നാൽ, ഇവിടെ ആതുരസേവന മേഖല പലപ്പോഴും അക്രമങ്ങൾക്ക് ഇരയാവുന്നുണ്ട്. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമം ചെറുക്കാനുള്ള നിയമത്തിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയേതീരൂവെന്നും കെ‍ാൽക്കത്ത സംഭവം ചൂണ്ടിക്കാണിക്കുന്നു.  

ഓരോ ഭാരതീയന്റെയും മനഃസാക്ഷിക്കു മുൻപിൽ 42 വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ചോദ്യചിഹ്‌നമുയർത്തി കടന്നുപോയ അരുണ ഷാൻബാഗിനെ ഓർമിക്കാനുള്ള വേളകൂടിയാണിത്. മുംബൈയിലെ ഒരു ആശുപത്രിയിൽ നഴ്‌സായിരുന്ന കർണാടകക്കാരിയായ അരുണയെ 1973ൽ അതേ ആശുപത്രിയിൽ അവിടത്തെ ഒരു ജീവനക്കാരനാണ് ആക്രമിച്ചത്. ചെറുത്തുനിന്ന ആ ഇരുപത്തഞ്ചുകാരിയുടെ കഴുത്തിൽ അയാൾ നായയുടെ ചങ്ങലയിട്ടു മുറുക്കി. ശ്വാസംമുട്ടിയതിനെത്തുടർന്നു പ്രാണവായുകിട്ടാതെ മസ്‌തിഷ്‌കത്തിനു കേടുപറ്റിയാണ് അരുണയ്‌ക്ക് എന്നെന്നേക്കുമായി ബോധം നഷ്‌ടപ്പെട്ടത്. അതേ ആശുപത്രിയിലെ ഒരു യുവഡോക്‌ടറുമായി വിവാഹം നിശ്‌ചയിച്ചിരുന്ന അരുണയ്‌ക്ക് 2015ൽ, അറുപത്തേഴാം വയസ്സിൽ അന്ത്യശ്വാസം വലിക്കുന്നതുവരെ ആരെയും തിരിച്ചറിയാനാകുമായിരുന്നില്ല. 

ADVERTISEMENT

കേരളത്തിൽ ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് ഒരു വർഷം ശരാശരി 80 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നാണ് സംഘടന കഴിഞ്ഞ വർഷം പറഞ്ഞത്. ആക്രമണങ്ങൾ വർധിച്ചിട്ടും സർക്കാരും പൊലീസും കാര്യമായി ഇടപെടാത്തതിൽ പ്രതിഷേധിച്ച് വനിതാ ഡോക്ടർമാർ സ്വയംപ്രതിരോധം പരിശീലിക്കാൻ തുടങ്ങിയെന്ന വാർത്തയും നാം കേട്ടു.

ജനതയുടെ സൗഖ്യത്തിനുവേണ്ടി പ്രതികൂല സാഹചര്യങ്ങളിലും അവിരാമം പ്രയത്നിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതു സർക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണ്. ഡോ.വന്ദന ദാസിന്റെ കെ‍ാലപാതകത്തിനുശേഷം മലയാള മനോരമ എഴുതിയ മുഖപ്രസംഗം ഇങ്ങനെയാണ് അവസാനിക്കുന്നത്: ‘ആരോഗ്യപ്രവർത്തകരും ആശുപത്രികളും ആക്രമിക്കപ്പെടുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തിയേതീരൂ. നിസ്സഹായതയോടെ, നിലവിളിയോടെ അകാലത്തിൽ പെ‍ാലിഞ്ഞുപോയ ഡോ. വന്ദനയോടുള്ള പ്രായശ്ചിത്തം അതാണ്; അതുമാത്രമാണ്.’ പക്ഷേ, അങ്ങനെയെ‍ാരു ഉറപ്പ് ഇപ്പോഴും ആശുപത്രികൾക്കുള്ളിലേക്കു കയറാത്തത് എന്തുകെ‍ാണ്ടാണ്?

English Summary:

Editorial about PG Doctor murder in Kolkata