സ്വർണക്കടത്തുമുതൽ കെ‍ാലപാതകംവരെയുള്ള കെ‍ാടുംക്രൂരകൃത്യങ്ങൾക്കു നേതൃത്വം നൽകുന്ന അധോലോക സംഘം പെ‍ാലീസിന്റെ തലപ്പത്തുണ്ടെന്ന ആരോപണം കേരളം കേട്ടുകഴിഞ്ഞതേയുള്ളൂ. ഭരണകക്ഷി എംഎൽഎയാണ് അതുന്നയിച്ചതെന്നത് ആരോപണത്തിനു കൂടുതൽ ഗൗരവമാനം നൽകുകയും ചെയ്യുന്നു. അതുകെ‍ാണ്ടുതന്നെയാണ്, സ്വർണക്കടത്തുമായി ബന്ധപ്പെട്ടു പെ‍ാലീസിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ കാണാപ്പുറങ്ങൾതേടി മലയാള മനോരമ ലേഖകർ ഒരു അന്വേഷണയാത്ര നടത്തിയത്. ആ വഴിത്താരകളിൽ അവർ നേരറിഞ്ഞത് ‘കളി കള്ളനും പെ‍ാലീസും’ എന്ന പരമ്പരയിലൂടെ പ്രസിദ്ധീകരിച്ചപ്പോൾ ആ വിവരങ്ങൾ വായനക്കാരെ ഞെട്ടിക്കുന്നതായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണക്കടത്തുമായി ബന്ധപ്പെട്ട എത്രയോ കാര്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ടെങ്കിലും അതിലെ‍ാരു കണ്ണി പെ‍ാലീസാണെന്ന വസ്തുത അധികം വെളിപ്പെട്ടിട്ടില്ല. സ്വർണക്കടത്തിൽ പൊലീസിനെ സംശയനിഴലിലാക്കുന്നത് ചില കേസുകളിലെ ഉദ്യോഗസ്ഥ ഇടപെടലുകളാണ്. വേണ്ടപ്പെട്ടവരെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമെ‍ാക്കെ നടത്തിയതാണെന്നു കരുതുന്ന ആ കളികൾ ആരോപണങ്ങൾക്കും സംശയങ്ങൾക്കും കൂടുതൽ ബലമേകുന്നു. രണ്ട് ഉന്നത പെ‍ാലീസ് ഉദ്യോഗസ്ഥർക്കു സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് എംഎൽഎ ഉന്നയിച്ചത്. കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ പ്രവർത്തിക്കുന്ന സംഘങ്ങളുടെ രാഷ്ട്രീയ–പൊലീസ് ബന്ധവും ഇതിനിടെ കൂടുതലായി പുറത്തുവരുന്നുണ്ട്. 

ADVERTISEMENT

വിദേശത്തും സ്വദേശത്തുമുള്ള കടത്തുകാരും കാരിയർമാരും പൊട്ടിക്കൽ (കടത്തിക്കൊണ്ടുവരുന്നവരെ കവർച്ച ചെയ്യുന്ന പരിപാടി) സംഘവും അവർ തമ്മിലുള്ള കുടിപ്പകയുമെല്ലാം നിറഞ്ഞ ഈ വലയത്തിൽ ഒരു കണ്ണിയായി പൊലീസുമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു മുഴക്കമേറുന്നു. കോടികൾ മറിയുന്ന സ്വർണക്കടത്തു മേഖലയിൽ നടക്കുന്നത് അധോലോകത്തെ വെല്ലുന്ന ഇടപാടുകളാണ്. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കഴിഞ്ഞവർഷം കസ്റ്റംസും പൊലീസും ചേർന്നു പിടികൂടിയ സ്വർണം 298 കിലോഗ്രാമാണെന്നത് അമ്പരപ്പോടെയേ കേൾക്കാനാവൂ; കസ്റ്റംസ് പിടികൂടിയത് 270 കിലോയും പൊലീസ് 28 കിലോയും. കേരളത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ മാത്രമാണ് സ്വർണക്കടത്തു പിടിക്കാൻ പൊലീസിനു പ്രത്യേക സംവിധാനമുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണക്കടത്തു നടക്കുന്ന വിമാനത്താവളമെന്നതുതന്നെ കാരണം. നിലവിൽ ആ സംവിധാനം അത്ര സജീവമല്ല. 

രണ്ടരവർഷംകൊണ്ട് 150 കിലോഗ്രാമിലേറെ കള്ളക്കടത്തു സ്വർണം പിടിച്ച കരിപ്പൂരിലെ പൊലീസ് ഹെൽപ് ഡെസ്ക് ആണ് എംഎൽഎയുടെ ആരോപണത്തോടെ സംശയത്തിന്റെ നിഴലിലായത്. 2021ൽ ഹെൽപ് ഡെസ്ക് തുടങ്ങിയതിന്റെ മുഖ്യകാരണം കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിലേക്കുവരെ സംശയത്തിന്റെ നിഴൽവീണ സ്വർണം പൊട്ടിക്കൽ കേസാണ്. കോഴിക്കോട് രാമനാട്ടുകര ബൈപാസ് ജംക്‌ഷനു സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചതു 2021 ജൂൺ 21ന് ആണ്. ഈ സംഭവം മുൻനിർത്തി, മാഫിയകൾ തമ്മിലുള്ള കുടിപ്പക തീർക്കുന്നതിനു കരിപ്പൂരിലെ സ്വർണക്കടത്ത് വേദിയാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഹെൽപ് ഡെസ്ക് തുടങ്ങിയത്. 3 വർഷം പിന്നിട്ടിട്ടും രാമനാട്ടുകര കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

ADVERTISEMENT

നടപടിക്രമങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചകൾ കാരണം മിക്ക സ്വർണക്കടത്തു കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വർണക്കടത്തുകാരുമായുള്ള ബന്ധം ആരോപിച്ച് മലപ്പുറം ജില്ലയിൽ ഇതുവരെ നടപടിക്കു വിധേയനായത് ഒറ്റ പൊലീസ് ഉദ്യോഗസ്ഥൻ മാത്രം.

തങ്ങളുടെ അധികാരപരിധിയിൽ പൊലീസ് കടന്നുകയറുകയാണെന്ന് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ വിമർശനമുയർത്തുന്നതും സർക്കാർ കേൾക്കാതെപോകരുത്. പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൂർണമായി വിശ്വസിക്കാനാവില്ലെങ്കിലും അവയെല്ലാം തെറ്റാണെന്നു തെളിയിക്കേണ്ട ബാധ്യത ആഭ്യന്തരവകുപ്പിനുണ്ട്. അതുകെ‍ാണ്ടുതന്നെ, ഇപ്പോഴുയർന്ന ആരോപണങ്ങളുടെ ഗൗരവമുൾക്കെ‍ാണ്ട്, കുറ്റമറ്റ അന്വേഷണവും തിരുത്തൽ നടപടികളും എത്രയുംവേഗം ഉണ്ടായേതീരൂ. അഭിമാനത്തിന്റെ പതാക വഹിക്കുന്ന നമ്മുടെ പെ‍ാലീസ് സേനയ്ക്കുമേൽ പുരണ്ട ആരോപണക്കറ കഴുകിക്കളയേണ്ടതു കേരളത്തിന്റെയാകെ ആവശ്യമായിരിക്കുന്നു.

English Summary:

Editorial about allegations about police