വാചകമേള
സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ കഴിയുന്ന തരത്തിൽ സംവാദങ്ങൾ നടത്തിയിരുന്ന ഒരു കലാലയാന്തരീക്ഷം നമുക്ക് ഇല്ലാതായി. ആ ശൂന്യതയിലേക്കു കടന്നുവന്നതു മുഴുവൻ രണ്ടു തരത്തിലുള്ള കാര്യങ്ങളാണ്, ഒന്ന് മൂലധനശക്തികളുടെ ലോകം, മറ്റേത് വർഗീയശക്തികളുടെ ലോകം. വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടായിട്ടുള്ളത്.

സാറാ ജോസഫ്
കല എന്നതു തൊഴിലാണ്. കലാകാരന്മാർ തൊഴിലാളികളാണ്. ലൈംഗികാതിക്രമം ഒരു തൊഴിൽവിഷയം കൂടിയാണ്. മലയാളത്തിൽ മാത്രമല്ല, മറ്റെല്ലാ സിനിമാവ്യവസായത്തിലുമുള്ള എഎംഎംഎയെപ്പോലുള്ള ബോയ്സ് ക്ലബ്ബുകൾ പിരിച്ചുവിട്ട് സ്ത്രീസുരക്ഷയ്ക്കു പരമപ്രാധാന്യം നൽകുന്ന തൊഴിലാളി യൂണിയനുകളുണ്ടാക്കണം.
ലീന മണിമേഖല
അഭിനേതാക്കളെ അവർ കെട്ടിയാടുന്ന കഥാപാത്രങ്ങളുടെ പകിട്ടിൽ കാണുകയും ഒരു തൊഴിൽമേഖലയിൽ അവരുടെ ജോലി ചെയ്യുന്ന വെറും മനുഷ്യരായി കാണാതിരിക്കുകയും ചെയ്യുന്ന മാനസിക വൈകല്യം വ്യാപകമാണ്. ഇതിനെ ചൂഷണം ചെയ്താണ് പലരും വിഗ്രഹവേഷം അണിഞ്ഞുവരുന്നത്. ആരാധനാ വൈറസുണ്ടാക്കുന്ന ആ സൂക്കേട് മാറ്റി ഇവരെ കലാകാരന്മാരായി മാത്രം കാണുക. അവരെ ബാധിച്ചിരിക്കുന്ന പല രോഗങ്ങളും പരിഹരിക്കാൻ ഇത് ഉപകരിക്കും.
ഡോ. സി.ജെ.ജോൺ
അർഹിക്കുന്നതിൽ കൂടുതലായ, അനാവശ്യമായ അറ്റൻഷൻ സിനിമയ്ക്കു കിട്ടുന്നു. മറ്റ് ആർട്ട് ഫോമുകൾക്ക് അതു കിട്ടുന്നില്ല എന്നതാണു പ്രശ്നം. കൂടിയാട്ടം പോലെ, കഥകളി പോലെ, നാടകം പോലെ ലൈവായിട്ടുള്ളൊരു കലയുടെ ശക്തിയും സ്വാധീനവും സിനിമയ്ക്ക് ഉണ്ടെന്നു തോന്നുന്നില്ല. തീർച്ചയായും, സിനിമാ ഇതര കലാരൂപങ്ങൾക്കാണ് ഏറ്റവും വലിയ പിന്തുണ ലഭിക്കേണ്ടത്.
ആനന്ദ് ഏകർഷി
പബ്ലിസിറ്റിയാണ് മഹത്തരമെന്നു കരുതപ്പെടുന്ന, പബ്ലിസിറ്റിയാൽ പൊട്ടാസ്യം സയനൈഡും ചൂടപ്പം പോലെ വിൽക്കുന്ന കാലമാണിത്. വൈറലായത് വെട്ടിവിഴുങ്ങിയതിന്റെ വയറിളക്കം ബാധിച്ച് അർശോരോഗികളായി നമ്മുടെ കുട്ടികൾ മാറുന്നുണ്ടോ? മനോഹരൻമാരെയും മനോഹരികളെയും ഈ പരുവത്തിലാക്കിയതിനു ഞാനടങ്ങുന്ന തലമുറ വിചാരണ ചെയ്യപ്പെടേണ്ടതല്ലേ
കെ.പി.രാമനുണ്ണി
ആധുനികലോകത്തിന്റെ മൂല്യങ്ങളാകെ തകർത്തത് ഇക്കണോമിക്സ് ആണെന്നാണ് എന്റെ ഉത്തമവിശ്വാസം. അല്ലെങ്കിൽ ഇക്കണോമിക്സിന് ഒരു പ്രധാനപങ്ക് ഇക്കാര്യത്തിലുണ്ട്.
ഡോ.എം.എ.ഉമ്മൻ
ജന്മിത്വവ്യവസ്ഥ കൊടികുത്തി വാഴുമ്പോൾപോലും ഓണക്കാലത്തു ജന്മിമാരും തൊഴിലാളികളും തമ്മിൽ കൊടുക്കൽവാങ്ങലുകൾ നടത്തിയിരുന്നു. പരസ്പരാശ്രയത്വത്തിൽ ജീവിച്ച അക്കാലത്ത് മനുഷ്യത്വവും പരസ്പരസ്നേഹവും നമുക്കൊപ്പമുണ്ടായിരുന്നു. പത്തായത്തിൽ രണ്ടു പറ നെല്ല് മാത്രം ശേഷിക്കുമ്പോഴും എന്റെ അമ്മ ഒട്ടും മടിക്കാതെ തൊഴിലാളിസ്ത്രീക്കു നെല്ല് എടുത്തുകൊടുക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.
ശ്രീകുമാരൻ തമ്പി