തിരുവോണം ഇത്ര വൈകിയതെന്തേ?
ഇത്തവണ തിരുവോണം സാധാരണയിൽനിന്നു വൈകി ചിങ്ങം 30ന് (നാളെ) ആണല്ലോ. 1967, 1986, 2005 വർഷങ്ങളിലും സെപ്റ്റംബർ 15ന് ആയിരുന്നു തിരുവോണം. ചിങ്ങമാസത്തിൽ രണ്ടു തിരുവോണം വന്നാൽ രണ്ടാമത്തേതാണു പരിഗണിക്കുക. പിറന്നാൾ കണക്കാക്കുന്ന രീതിയിലാണ് ഓണവും കണക്കാക്കുന്നത്. ഇക്കൊല്ലം ചിങ്ങമാസത്തിന്റെ തുടക്കത്തിലും ഒരു തിരുവോണം വന്നിരുന്നു.

2013ൽ പരമാവധി വൈകി സെപ്‌റ്റംബർ 16ന് (ചിങ്ങം 31) ആയിരുന്നു തിരുവോണം. 1994ലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. 1959, 1978, 1997 വർഷങ്ങളിൽ സെപ്‌റ്റംബർ 14ന് ആയിരുന്നു തിരുവോണം.
1956, 1975 വർഷങ്ങളിൽ തിരുവോണം ഓഗസ്‌റ്റ് 20ന് ആയിരുന്നു. സമീപകാലത്തൊന്നും ഇതിനു മുൻപു തിരുവോണം വന്നിട്ടില്ല. 2002, 2021 വർഷങ്ങളിൽ ഓഗസ്‌റ്റ് 21നും 1964, 1983 വർഷങ്ങളിൽ ഓഗസ്‌റ്റ് 22നും ആയിരുന്നു തിരുവോണം.
ശ്രീനാരായണഗുരു ജയന്തി നേരത്തേയായത്...
ചിങ്ങമാസത്തിലെ ചതയം നാളിലാണു ശ്രീനാരായണഗുരു ജയന്തി. ചിങ്ങമാസത്തിൽ രണ്ടു ചതയം വന്നാലും രണ്ടാമത്തേതാണു പരിഗണിക്കുക. ഇത്തവണ ചിങ്ങത്തിൽ ഒരു ചതയമേ ഉണ്ടായിരുന്നുള്ളൂ. ഓണം കഴിഞ്ഞുള്ള ചതയം വരുന്നതാകട്ടെ കന്നി ഒന്നിനും.
ഇത്തവണ ശ്രീനാരായണഗുരു ജയന്തി തിരുവോണത്തിന് 26 ദിവസം മുൻപേ ഓഗസ്‌റ്റ് 20ന് (ചിങ്ങം 4) ആയിരുന്നല്ലോ. ഇക്കൊല്ലത്തെപ്പോലെ 1986ലും 2005ലും ഓഗസ്‌റ്റ് 20നു ജയന്തി വന്നു. 1967ൽ ഓഗസ്‌റ്റ് 21നും. 1975, 1994, 2013 വർഷങ്ങളിൽ ഓഗസ്‌റ്റ് 22നും വന്നിട്ടുണ്ട്.
ഗുരുദേവ ജയന്തി തിരുവോണത്തിനു മുൻപേ വരുന്നതു വിരളമാണ്. 1967, 1994, 2013 വർഷങ്ങളിൽ 25 ദിവസവും 1986, 2005 വർഷങ്ങളിൽ 26 ദിവസവും മുൻപേയാണു ഗുരുദേവ ജയന്തിയെത്തിയത്. സാധാരണ നാലാം ഓണത്തിനാണ് ജയന്തി. മൂന്നാം ഓണത്തിനും നാലാം ഓണത്തിന്റെ പിറ്റേന്നും ഗുരുദേവജയന്തി വന്നിട്ടുണ്ട്.