ശരി മാത്രം ശരിയായാൽ...
ഒരാളുടെ ശരി മറ്റൊരാൾക്കു ശരിയാകണമെന്നില്ല എന്നതൊരു ശാശ്വതസത്യമാണ്. അതു മനസ്സിലാക്കിയിട്ടില്ലാത്തതുകൊണ്ടാണ് ‘കേരള പിഎസ്‌സി ഒരു ചോദ്യത്തിനു പല ഉത്തരങ്ങൾ ശരിയെന്നു പറയുന്നു’ എന്നു ചിലപ്പോൾ ചില ഉദ്യോഗാർഥികൾ ആവലാതി ഉന്നയിക്കുന്നത്. ഉദ്യോഗാർഥികളുടെ ചെറുപ്രായവും അതു മൂലമുള്ള നിഷ്കളങ്കതയും പരിഗണിച്ചാണ് പിഎസ്‌സി അവർക്കെതിരെ കേസിനു പോകാത്തതു തന്നെ.

പലർക്കു പല ശരിയുണ്ടാകാമെങ്കിൽ ചോദ്യോത്തര കാര്യത്തിലും അതു ശരിയായിരിക്കും. എന്നുവച്ചാൽ ഒരു ചോദ്യത്തിനു പല ശരിയുത്തരം ഉണ്ടാകാവുന്നതേയുള്ളൂ. തെറ്റായ ഉത്തരം ഒന്നേ ഉണ്ടാകാവൂ എന്നാരും ശഠിക്കാറില്ലല്ലോ. തെറ്റിനു നൽകുന്ന ഇളവ് ശരിക്കു കൊടുക്കാതിരിക്കുന്നതു ശരിയല്ല. മാത്രമല്ല, പലരുടെ പല ശരി പരിഗണിക്കാതിരിക്കുന്നതു ജനാധിപത്യവിരുദ്ധവുമാണ്. ഒരു ഭരണഘടനാ സ്ഥാപനത്തിനു ജനാധിപത്യവിരുദ്ധമാകാൻ സാധ്യമല്ല.
ശരി ആപേക്ഷികമാണെന്നതും പരിഗണിക്കാതിരിക്കാൻ സാർവലൗകിക കാഴ്ചപ്പാടു പുലർത്തുന്ന പിഎസ്‌സിക്കു കഴിയില്ല. ആപേക്ഷികതാ സിദ്ധാന്തം ചെറിയൊരു സിദ്ധാന്തമല്ല. അതു തെറ്റാണെന്ന് ആരും ആക്ഷേപിച്ചിട്ടുമില്ല. സിദ്ധാന്തം ശരിയായിക്കഴിഞ്ഞാൽ മറ്റൊന്നും പ്രധാനമല്ല. അതുകൊണ്ടാണ് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരെന്ന ചോദ്യത്തിനുത്തരം ഐൻസ്റ്റൈനായാലും ന്യൂട്ടനായാലും പ്രശ്നമില്ലാത്തത്. ഇനി ബൈഡൻ എന്നായാൽപോലും അതിൽ ശരിയില്ല എന്നു പറയാനാകില്ല. ശരിയുടെ പുതിയകാല അളവുകോൽ അങ്ങനെയാണ്.
ആപേക്ഷികതയുടെ പരിപ്രേക്ഷ്യത്തിൽ നിന്നാലോചിക്കുമ്പോൾ ശരി ആപേക്ഷികമാണെങ്കിൽ തെറ്റും ആപേക്ഷികമാണ്. ഒരാളുടെ തെറ്റു മറ്റൊരാൾക്കു തെറ്റാകണമെന്നില്ല. അതറിയാത്തതുകൊണ്ടാണ് ശരിയായ ചോദ്യം ഒഴിവാക്കി തെറ്റായ ചോദ്യം നിലനിർത്തുന്നു എന്ന ആരോപണമുണ്ടാകുന്നത്. ‘ചോദ്യം ശരിയല്ല’ എന്നു പറഞ്ഞിരുന്നവരുടെ കാലം എത്രയോ മുൻപു കഴിഞ്ഞതാണ്.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകണമെന്നു ശഠിക്കുന്നതും ശരിയായൊരു രീതിയല്ല. ജനാധിപത്യത്തിൽ ഒന്നിനും ശാഠ്യം പാടില്ല.
ചില ചോദ്യങ്ങൾക്ക് ഉത്തരമായി ഉണ്ടാവുക മറുചോദ്യങ്ങളാണ്. അങ്ങനെ മറുചോദ്യങ്ങളുന്നയിക്കുന്നത് ഇക്കാലത്തു മഹാത്മാക്കളുടെ ലക്ഷണമാണ്. അത് ഉത്തരം മുട്ടിയാലുള്ള കൊഞ്ഞനമാണ് എന്ന് ആരെങ്കിലും ധരിക്കുന്നുവെങ്കിൽ അവർ ബാലബുദ്ധികൾ.
ഇത്തരം കാര്യങ്ങളിൽ ധാരണയില്ലാത്ത ഉദ്യോഗാർഥികളെ എങ്ങനെയാണ് ഉദ്യോഗത്തിനെടുക്കുക? അതാണു പിഎസ്‌സി അനുഭവിക്കുന്ന ഏറ്റവും വലിയ ആത്മസംഘർഷം. അതാരു കാണുന്നു! അതിനാരുണ്ട് ഉത്തരം നൽകാൻ. വിവരാവകാശ പ്രകാരമെങ്കിലും ഉണ്ടോ ഒരു ഉത്തരം?