സഹജീവികൾക്കായി എന്നും കേരളം കരുതിവയ്ക്കുന്ന സ്നേഹവും സഹാനുഭൂതിയും വീണ്ടും അഭിമാനപൂർവം തലയുയർത്തുകയാണ് അർജുനുവേണ്ടി നടത്തിയ തിരച്ചിൽ ദൗത്യത്തിലൂടെ. 72 ദിവസം മലയാളികൾ കാത്തിരുന്നത് അർജുൻ ജീവനോടെ എത്തുന്ന, സംഭവിക്കാൻ വിദൂരസാധ്യത മാത്രമുള്ളൊരു അദ്ഭുതത്തിനു വേണ്ടിയായിരുന്നു.

സഹജീവികൾക്കായി എന്നും കേരളം കരുതിവയ്ക്കുന്ന സ്നേഹവും സഹാനുഭൂതിയും വീണ്ടും അഭിമാനപൂർവം തലയുയർത്തുകയാണ് അർജുനുവേണ്ടി നടത്തിയ തിരച്ചിൽ ദൗത്യത്തിലൂടെ. 72 ദിവസം മലയാളികൾ കാത്തിരുന്നത് അർജുൻ ജീവനോടെ എത്തുന്ന, സംഭവിക്കാൻ വിദൂരസാധ്യത മാത്രമുള്ളൊരു അദ്ഭുതത്തിനു വേണ്ടിയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹജീവികൾക്കായി എന്നും കേരളം കരുതിവയ്ക്കുന്ന സ്നേഹവും സഹാനുഭൂതിയും വീണ്ടും അഭിമാനപൂർവം തലയുയർത്തുകയാണ് അർജുനുവേണ്ടി നടത്തിയ തിരച്ചിൽ ദൗത്യത്തിലൂടെ. 72 ദിവസം മലയാളികൾ കാത്തിരുന്നത് അർജുൻ ജീവനോടെ എത്തുന്ന, സംഭവിക്കാൻ വിദൂരസാധ്യത മാത്രമുള്ളൊരു അദ്ഭുതത്തിനു വേണ്ടിയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹജീവികൾക്കായി എന്നും കേരളം കരുതിവയ്ക്കുന്ന സ്നേഹവും സഹാനുഭൂതിയും വീണ്ടും അഭിമാനപൂർവം തലയുയർത്തുകയാണ് അർജുനുവേണ്ടി നടത്തിയ തിരച്ചിൽ ദൗത്യത്തിലൂടെ. 72 ദിവസം മലയാളികൾ കാത്തിരുന്നത് അർജുൻ ജീവനോടെ എത്തുന്ന, സംഭവിക്കാൻ വിദൂരസാധ്യത മാത്രമുള്ളൊരു അദ്ഭുതത്തിനു വേണ്ടിയായിരുന്നു. അതുണ്ടായില്ലെങ്കിലും കുടുംബത്തിന്റെയും നാടിന്റെയും കാത്തിരിപ്പിനും ഉത്തരമില്ലാച്ചോദ്യങ്ങൾക്കും വിരാമമായി. കേരളത്തിന്റെ ആശങ്കകളെ സഹോദരസ്നേഹത്തോടെയാണ് കർണാടക സർക്കാരും കണ്ടത്. ഇത്രകാലം നീണ്ട തിരച്ചിൽ മരണത്തിലും ഒരു പൗരന് അർഹതപ്പെട്ട പരിഗണന ലഭിച്ചതിന്റെ ഒരേടുമായി.

ജൂലൈ 16ന് ആണ് ദേശീയപാത 66 മംഗളൂരു– ഗോവ റൂട്ടിൽ കാർവാറിനു സമീപം ഷിരൂരിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമന്റെയും ഷീലയുടെയും മകൻ അർജുനെ കാണാതായത്. സംഭവം നടന്ന അന്നുരാത്രിതന്നെ സഹോദരൻ അഭിജിത്ത്, സഹോദരീഭർത്താവ് ജിതിൻ എന്നിവർ ഷിരൂരിലേക്കു പുറപ്പെട്ടിരുന്നു. ലോറി ഉടമകളായ മുബീനും മനാഫും സുഹൃത്തുക്കളും ആദ്യദിവസം തന്നെ സ്ഥലത്തെത്തി. അവിടെത്തുടങ്ങിയ ഒരു നിരന്തര പരിശ്രമത്തിന്റെ നീണ്ട നാൾവഴി നാളെകളിലും നമുക്കു വഴികാട്ടിയാകേണ്ടതാണ്.

ADVERTISEMENT

കുന്നിടിച്ചിലുണ്ടായപ്പോൾ മുതൽ ഉയർന്ന ആരോപണം കർണാടകയുടെ വീഴ്ചയെക്കുറിച്ചായിരുന്നു. കോൺഗ്രസ്– സിപിഎം സർക്കാരുകളുടെ താരതമ്യത്തിനുള്ള അവസരമായും ഇതു ചിലർ ഉപയോഗിച്ചു. എന്നാൽ, ആദ്യദിനങ്ങളിൽ നനഞ്ഞു കുതിർന്ന് എപ്പോൾ വേണമെങ്കിലും ഇടിയാമെന്ന സ്ഥിതിയിലായിരുന്ന ഷിരൂർ കുന്നും ഗംഗാവലിപ്പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായി എന്നതു തള്ളിക്കളയാനാവില്ല. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ചേർന്നു നടത്തിയ ഇടപെടലുകൾ പിന്നീടുള്ള നീക്കങ്ങൾക്ക് ഊർജം പകർന്നു. രക്ഷാപ്രവർത്തനത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും അർജുനെയും ലോറിയെയും ഉടനെ കണ്ടെടുക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവർത്തിച്ചു വ്യക്തമാക്കി. തിരച്ചിലിനായി ഗോവയിൽനിന്നു ഡ്രജർ എത്തിക്കുന്നതിനു മാത്രം ഒരു കോടിയോളം രൂപയാണ് കർണാടക സർക്കാർ ചെലവഴിച്ചത്.

നമ്മുടെ തിരച്ചിൽ– പരിശോധനാ സംവിധാനങ്ങൾ ഇത്തരം അടിയന്തരഘട്ടങ്ങളിൽ എത്രമാത്രം അനുയോജ്യമാണ് എന്ന ചോദ്യവും ഷിരൂർ ദൗത്യം ഉയർത്തുന്നുണ്ട്. നേവിയും സ്വകാര്യ ഏജൻസികളും എൻഐടി സംഘവുമെല്ലാം നടത്തിയ സിഗ്നൽ, സോണർ പരിശോധനകൾ പലപ്പോഴും പലതരം സിഗ്നലുകൾ നൽകിയതു രക്ഷാദൗത്യത്തിന്റെ ദിശ പലതവണ തെറ്റിച്ചു. 

ADVERTISEMENT

സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘം ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജിപിആർ) ഉപയോഗിച്ചു പരിശോധന നടത്തിയപ്പോൾ കുന്നിനു മുകളിൽത്തന്നെ ലോറിയുണ്ടെന്നും മൂന്നു റഡാർ സിഗ്നൽ ലഭിച്ചെന്നുമാണ് അധികൃതരുടെ വിശദീകരണം വന്നത്. എന്നാൽ, പിന്നീട് ഇവിടെ ഒന്നും ലഭിച്ചില്ല. ഡൽഹിയിലെ സ്വകാര്യ ഡ്രോൺ കമ്പനിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഫലപ്രാപ്തി ഉണ്ടായില്ലെന്നു ജില്ലാ കലക്ടർതന്നെ വ്യക്തമാക്കി. നേവിയുടെ പരിശോധനയും ലക്ഷ്യത്തിലെത്തിയില്ല. 

ഗംഗാവലിപ്പുഴയിൽ വെറും 12 മീറ്റർ മാത്രം താഴ്ചയിലും കരയിൽനിന്ന് 60 മീറ്റർ മാത്രം അകലത്തിലുമുണ്ടായിരുന്ന ലോറി ആധുനികമെന്നു നമ്മൾ കരുതുന്ന പല സംവിധാനങ്ങൾ ഉപയോഗിച്ചു തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാവാതിരുന്നത് നമ്മുടെ സാങ്കേതിക സംവിധാനങ്ങളുടെ പോരായ്മയോ അല്ലെങ്കിൽ അവ ഉപയോഗപ്പെടുത്തുന്നതിൽ സംഭവിച്ച പരിമിതിയോ ആണെന്നു വ്യക്തമാണ്. 

ADVERTISEMENT

ദേശീയപാതയിൽ അശാസ്ത്രീയമായി കുന്നിടിച്ചു പാത വികസനം നടത്തുന്നതാണ് ഷിരൂരിലെ മണ്ണിടിച്ചിലിനു പ്രധാനകാരണം. കേരളത്തിലും  ഇത്തരത്തിൽ പലയിടത്തും കുന്നിടിച്ചാണ് ദേശീയപാതാ വികസനം നടന്നുകൊണ്ടിരിക്കുന്നത്. സോയിൽ നെയ്‌ലിങ് അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെ കുന്നിടിയാതിരിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, ഇത്തരം സോയിൽ നെയ്‌ലിങ് നടത്തിയ സ്ഥലങ്ങളിലും പലപ്പോഴും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട് എന്നിരിക്കെ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്.

അർജുനു പുറമേ 8 പേർ കൂടി മരിച്ച ഷിരൂർ ദുരന്തത്തിൽ ഇനി കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ എന്നിവരെക്കൂടി കണ്ടെത്താനുണ്ട്. തിരച്ചിൽ തുടരുമെന്നു കർണാടക വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള പ്രാർഥനകൾ കൂടിയാവണം ഇനിയുള്ള നമ്മുടെ കാത്തിരിപ്പ്.

English Summary:

Editorial about greetings to Shirur mission