ഹൗസ്ബോട്ടുകളെ മുക്കിക്കൊല്ലരുത്
ദൈവത്തിന്റെ സ്വന്തം നാടിന്റെ അപൂർവസൗന്ദര്യം സഞ്ചാരികൾക്കു കാണാനുള്ള കണ്ണുകളാണു ഹൗസ് ബോട്ടുകൾ. ഒഴുകുന്ന സ്വപ്‌നംതന്നെയായി നമ്മുടെ ഹൗസ് ബോട്ടുകൾ ദേശവിദേശങ്ങളിൽ പേരെടുത്തു. എന്നാൽ, ഈ മേഖല ഇപ്പോൾ കടന്നുപോകുന്നത് ആഴമേറിയ പ്രതിസന്ധിയിലൂടെയാണ്. ഇതിനിടയിൽ, ഹൗസ്ബോട്ട് ഓപ്പറേറ്റർമാർക്കു കനത്ത ആഘാതമായി വൻതുകയുടെ ജിഎസ്ടി കുടിശിക നോട്ടിസുകളും എത്തിയിരിക്കുന്നു.

സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ടൂറിസം ആകർഷണമായ ഹൗസ്ബോട്ട് മേഖല ആകെത്തകരുന്ന സ്ഥിതിയിലാണെന്ന ഉടമകളുടെ പരാതി പരിഹാരമില്ലാതെ നിൽക്കുമ്പോഴാണ് ഈ താങ്ങാഭാരം. ഇതുവരെ 5% ജിഎസ്ടി ഈടാക്കിയിരുന്ന സേവനത്തിന് 18% ജിഎസ്ടി അടയ്ക്കണമെന്നാവശ്യപ്പെട്ട് കുടിശിക ഉൾപ്പെടെയാണ് സംസ്ഥാന ജിഎസ് ടി വകുപ്പിന്റെ നോട്ടിസ്. ഹൗസ്ബോട്ട് ടൂർ ഓപ്പറേറ്റർ സേവനമല്ല, പാസഞ്ചർ ട്രാൻസ്പോർട്ട് സേവനമാണെന്ന വിചിത്രവാദമാണ് ഇതിനായി ഉന്നയിച്ചിട്ടുള്ളത്. 1.5 കോടി മുതൽ 10 കോടി വരെ കുടിശിക അടയ്ക്കണമെന്നാണ് നോട്ടിസുകളിൽ. ആസ്തികൾ മുഴുവൻ വിറ്റാലും ഈ തുക അടയ്ക്കാൻ കഴിയില്ലെന്ന് ഹൗസ്ബോട്ട് ഓപ്പറേറ്റർമാർ പറയുമ്പോൾ അതിൽ നിസ്സഹായതയുടെ വിങ്ങൽ നിറയുന്നു.
കോവിഡ്കാലത്ത് അനുഭവിക്കേണ്ടിവന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുശേഷം ആശ്വാസത്തിലേക്കു പതിയെ തിരിച്ചുവരാൻതുടങ്ങിയ ഈ വ്യവസായത്തെ തകർക്കുന്ന നടപടിയാണ് ഇതെന്നാണു പരാതി. ജിഎസ്ടി വരുംമുൻപ് സംസ്ഥാന സേവന നികുതിയിലും 5% മാത്രമാണ് 2012 മുതൽ ഈടാക്കിയിരുന്നത്. പിന്നീട് 2017ൽ ജിഎസ്ടി വന്നശേഷം ഇതു സംബന്ധിച്ചു വ്യക്തത വരുത്താൻ ചീഫ് കമ്മിഷണറോട് കേരള ട്രാവൽമാർട്ട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ടൂർ ആസൂത്രണം ചെയ്യുകയും അതു സംഘടിപ്പിക്കുകയും ചെയ്യുന്ന ടൂർ ഓപ്പറേറ്റർ സേവനം ആണെന്നും ജിഎസ്ടി നിരക്ക് 5% ആണെന്നുമായിരുന്നു അന്നത്തെ മറുപടി. അതനുസരിച്ച് 5% ജിഎസ്ടിയാണ് ഉപയോക്താക്കളിൽനിന്ന് ഈടാക്കിയിരുന്നത്.
അപ്രതീക്ഷിതമാണ് ഇപ്പോഴത്തെ നോട്ടിസ്. ജിഎസ്ടി വന്നശേഷം, ഏഴു വർഷമായി 5% ഈടാക്കിയിരുന്ന സ്ഥാനത്താണ് പെട്ടെന്ന് ഹൗസ്ബോട്ടുകൾ പാസഞ്ചർ ട്രാൻസ്പോർട്ട് സേവനമാണെന്ന കണ്ടെത്തലും 18% നിരക്കിലുള്ള കുടിശിക ആവശ്യപ്പെടലും. ടിക്കറ്റ് വച്ച് ഒരിടത്തുനിന്നു യാത്രക്കാരെ കയറ്റി മറ്റൊരിടത്ത് ഇറക്കുകയല്ല തങ്ങൾ ചെയ്യുന്നതെന്നും ടൂർ ഓപ്പറേറ്റർ സേവനംതന്നെയാണ് ഇതെന്നും ഹൗസ് ബോട്ട് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
മാസത്തിൽ 15 ദിവസമെങ്കിലും ഓട്ടം ഉണ്ടെങ്കിലേ ഹൗസ്ബോട്ടുകൾക്കു നഷ്ടമില്ലാതെ മുന്നോട്ടുപോകാൻ കഴിയൂ. നഷ്ടം മൂലം ജീവനക്കാരെ ഒഴിവാക്കി പലയിടത്തും ഉടമകൾതന്നെ ജീവനക്കാരാകുന്നുമുണ്ട്. മുൻകാല പ്രാബല്യത്തോടെ ജിഎസ്ടി വാങ്ങുന്നത് ഈ മേഖലയെ അപ്പാടെ തകർക്കുമെന്നു ഹൗസ്ബോട്ട് ഉടമകൾ പറയുന്നു.
സാധാരണക്കാരായ ആളുകളുടെ കൂട്ടായ്മയിലുള്ളതാണ് ഹൗസ്ബോട്ടുകളിൽ പലതും. ഒരേയൊരു ഹൗസ്ബോട്ടുള്ളവർപോലും വൻതുക അടയ്ക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. കഠിനമായ സാമ്പത്തികക്ലേശത്തിൽ ജിഎസ്ടികൂടി ചുമത്തി ഈ മേഖലയെ മുക്കിക്കൊല്ലാനാണു നീക്കമെന്ന ഉടമകളുടെ പരാതി പരിഗണിച്ചേതീരൂ.
നോട്ടിസിനെതിരെ ടൂറിസം മന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും 10% തുക മുൻകൂർ കെട്ടിവയ്ക്കണമെന്നതിനാൽ കേസ് കൊടുക്കാൻ സാധിക്കുന്നില്ലെന്നും ഹൗസ്ബോട്ട് ഓപ്പറേറ്റർമാർ ചൂണ്ടിക്കാട്ടുന്നു. സംസ്‌ഥാനത്തെ ടൂറിസം വരുമാനത്തിന്റെ നല്ലൊരു പങ്കു നൽകിപ്പോരുന്ന ഹൗസ്ബോട്ട് വ്യവസായം നേരിടുന്ന ഈ പ്രതിസന്ധി ബന്ധപ്പെട്ടവർ തിരിച്ചറിയുകയും എത്രയുംവേഗം ആശ്വാസനടപടികൾ കൈക്കൊള്ളുകയും വേണം.