കഴി‍ഞ്ഞ ദിവസം വാട്സാപ്പിൽ ഫോർവേഡ് ചെയ്തുകിട്ടിയ ചിത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. ഇൗ മനോഹര ചിത്രത്തിനൊപ്പം വന്ന കുറിപ്പ് ഇങ്ങനെ: ‘‘ദക്ഷിണാഫ്രിക്കയിൽനിന്നുള്ള അഞ്ചു വയസ്സുകാരി. ഏകയായ പാവപ്പെട്ട സ്ത്രീയുടെ ഒറ്റ മകൾ... അവളുടെ അമ്മ അവളെ റൊട്ടി വാങ്ങാൻ കടയിലേക്ക് അയച്ചു. റൊട്ടിയുമായി മടങ്ങുമ്പോൾ അപരിചിതൻ അവളുടെ ഫോട്ടോ എടുത്തു.

കഴി‍ഞ്ഞ ദിവസം വാട്സാപ്പിൽ ഫോർവേഡ് ചെയ്തുകിട്ടിയ ചിത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. ഇൗ മനോഹര ചിത്രത്തിനൊപ്പം വന്ന കുറിപ്പ് ഇങ്ങനെ: ‘‘ദക്ഷിണാഫ്രിക്കയിൽനിന്നുള്ള അഞ്ചു വയസ്സുകാരി. ഏകയായ പാവപ്പെട്ട സ്ത്രീയുടെ ഒറ്റ മകൾ... അവളുടെ അമ്മ അവളെ റൊട്ടി വാങ്ങാൻ കടയിലേക്ക് അയച്ചു. റൊട്ടിയുമായി മടങ്ങുമ്പോൾ അപരിചിതൻ അവളുടെ ഫോട്ടോ എടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴി‍ഞ്ഞ ദിവസം വാട്സാപ്പിൽ ഫോർവേഡ് ചെയ്തുകിട്ടിയ ചിത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. ഇൗ മനോഹര ചിത്രത്തിനൊപ്പം വന്ന കുറിപ്പ് ഇങ്ങനെ: ‘‘ദക്ഷിണാഫ്രിക്കയിൽനിന്നുള്ള അഞ്ചു വയസ്സുകാരി. ഏകയായ പാവപ്പെട്ട സ്ത്രീയുടെ ഒറ്റ മകൾ... അവളുടെ അമ്മ അവളെ റൊട്ടി വാങ്ങാൻ കടയിലേക്ക് അയച്ചു. റൊട്ടിയുമായി മടങ്ങുമ്പോൾ അപരിചിതൻ അവളുടെ ഫോട്ടോ എടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴി‍ഞ്ഞ ദിവസം വാട്സാപ്പിൽ ഫോർവേഡ് ചെയ്തുകിട്ടിയ ചിത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. ഇൗ മനോഹര ചിത്രത്തിനൊപ്പം വന്ന കുറിപ്പ് ഇങ്ങനെ:

‘‘ദക്ഷിണാഫ്രിക്കയിൽനിന്നുള്ള അഞ്ചു വയസ്സുകാരി. ഏകയായ പാവപ്പെട്ട സ്ത്രീയുടെ ഒറ്റ മകൾ... അവളുടെ അമ്മ അവളെ റൊട്ടി വാങ്ങാൻ കടയിലേക്ക് അയച്ചു. റൊട്ടിയുമായി മടങ്ങുമ്പോൾ അപരിചിതൻ അവളുടെ ഫോട്ടോ എടുത്തു. അവളുടെ അതിരറ്റ സന്തോഷം തുടിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. പൊതുജന സമ്മർദത്തെത്തുടർന്ന് ബ്രെഡ് കമ്പനി അവളെ ആ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാക്കി. അവളുടെ ഫോട്ടോ ഇപ്പോൾ ദക്ഷിണാഫ്രിക്കയിലുടനീളം ആ ബ്രെഡ് കമ്പനി പരസ്യം ചെയ്യുന്ന ബിൽബോർഡുകളിൽ ഉണ്ട്. പകരമായി, അമ്മയ്ക്കും മകൾക്കും രണ്ടു മുറികളുള്ള വീട് കമ്പനി പണിതു നൽകി. മാത്രമല്ല, ബിരുദം വരെ ആ പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകളും കമ്പനി വഹിക്കും. ലോകത്ത് ഇത്തരം കാര്യങ്ങളും സംഭവിക്കുന്നു. ഒരു ഫോട്ടോയിൽ പകർത്തിയ സന്തോഷത്തിന്റെ ലാളിത്യം നിറഞ്ഞ നിമിഷം ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ മികച്ച രീതിയിൽ മാറ്റും എന്നതിന്റെ ഹൃദയസ്പർശിയായ കഥയാണിത്.’’

ADVERTISEMENT

എന്തൊരു മനോഹരമായ ചിത്രവും അതിലേറെ ഭംഗിയുള്ള കഥയും അല്ലേ. കിട്ടുമ്പോൾതന്നെ നൂറു ഗ്രൂപ്പുകളിലേക്ക് ഇതു ഫോർവേഡ് ചെയ്യണമെന്നു തോന്നിയില്ലേ? നമ്മളിൽ പലരും അതു ചെയ്തിട്ടുമുണ്ടാകും. 

പകരം, ഇൗ കഥയെക്കുറിച്ച് അന്വേഷിച്ചു നോക്കിയാലോ? പെൺകുട്ടിയുടെ കയ്യിലിരിക്കുന്ന ബ്രെഡ് പാക്കറ്റ് ആൽബനി എന്ന ബ്രാൻഡാണ്. ആൽബനി ബ്രെഡിനെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞു. സംഗതി ദക്ഷിണാഫ്രിക്കയിൽ വളരെ പോപ്പുലറാണ്. 1970 മുതൽ ഭക്ഷണസാധനങ്ങൾ തയാറാക്കി വിൽക്കുന്ന ടൈഗർ കമ്പനിയാണ് ആൽബനി ബ്രെഡിന്റെ ഉടമകൾ. 

ADVERTISEMENT

ആൽബനിയുടെ വെബ്സൈറ്റിലോ പരസ്യങ്ങളിലോ നമ്മൾ ഇൗ കണ്ട സുന്ദരിക്കുട്ടിയുടെ ചിത്രമുണ്ടോ? ആൽബനിയുടെ ഫെയ്സ്ബുക് പേജിൽ ആ ചിത്രങ്ങളും അതിന്റെ വിഡിയോയും കണ്ടെത്തി. അങ്ങനെയെങ്കിൽ നമുക്കു ഫോർവേഡ് ചെയ്തു കിട്ടിയ കഥ സത്യമായിരിക്കും അല്ലേ? നോക്കാം. 

 ഫെയ്സ്ബുക് പോസ്റ്റിൽ ഇൗ ഫോട്ടോയും വിഡിയോയും പകർത്തിയ ആളുടെ പേരുണ്ട്: ലൂയിസാനി എംജാജി. അദ്ദേഹത്തെ തിരയുമ്പോൾ നമ്മൾ ‘എക്സ്’ (പഴയ ട്വിറ്റർ) എന്ന മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എത്തും. അവിടെ എംജാജിയുടെ അക്കൗണ്ടുണ്ട്, അതിൽ ഇൗ ചിത്രങ്ങളും. എംജാജി എക്സിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ഞാൻ ഷ്വാനെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഫൊട്ടോഗ്രഫി വിദ്യാർഥിയാണ്. ഞാനെടുത്ത ഇൗ വൈറൽ ചിത്രത്തിന്റെ കഥ പറയാം. ‘എന്റെ പാദമുദ്രകൾ’ എന്ന പേരിൽ ഞാനെടുക്കുന്ന ചിത്രപരമ്പരയുടെ ഭാഗമാണിത്. ദക്ഷിണാഫ്രിക്കയുടെ ഗ്രാമീണഭംഗി ഒപ്പിയെടുക്കുകയാണ് പരമ്പരയുടെ ലക്ഷ്യം. ചിത്രത്തിലുള്ളത് എന്റെ സഹോദരിയുടെ മകളാണ്.’ 

ADVERTISEMENT

അപ്പോൾ, നമുക്ക് ആദ്യം കിട്ടിയ വാട്സാപ് കഥയിൽ ചില അപാകതകളുണ്ടെന്നു വ്യക്തമായി: അപരിചിതനായ ഫൊട്ടോഗ്രഫർ, ബ്രെഡും വാങ്ങി വരുന്ന അപരിചിതയായ പെൺകുട്ടിയുടെ ഫോട്ടോ യാദൃച്ഛികമായി എടുത്തതല്ല. കുട്ടിയും ഫൊട്ടോഗ്രഫറും ബന്ധുക്കളാണ്. ഫൊട്ടോഗ്രഫർ പ്ലാൻ ചെയ്തു നടത്തിയ ഫോട്ടോഷൂട്ടാണ്. ഏകയും ദരിദ്രയുമായ അമ്മയുടെ കഥയിൽ കാര്യമില്ല. 

എങ്കിൽ, കഥയുടെ ബാക്കി ഭാഗം. അതായത്, ആൽബനി ബ്രെഡ് കുട്ടിയെ ബ്രാൻഡ് അംബാസഡറാക്കി, അവൾക്കു വീടു വച്ചു നൽകി എന്നൊക്കെയുള്ളത് വസ്തുതയാണോ? 

ആൽബനിയുടെ ഉടമകളായ ടൈഗർ കമ്പനി അതെക്കുറിച്ചു ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾക്കു നൽകിയ വിശദീകരണം ഇന്റർനെറ്റിലുണ്ട്: കമ്പനിയുടെ പ്രതിനിധികൾ കുട്ടിയുടെ വീട്ടിൽപോയി അവളെ കണ്ടിരുന്നു. ഫോട്ടോഷൂട്ടിന്റെ ടിക്ടോക് വിഡിയോ (ടിക്ടോക് – മറ്റൊരു സമൂഹമാധ്യമം, ഇന്ത്യയിൽ ഇപ്പോൾ നിരോധിച്ചിരിക്കുന്നു) ഷെയർ ചെയ്യാനുള്ള അനുമതി കമ്പനി വാങ്ങി. കുട്ടിക്കു സമ്മാനമായി കുറച്ചു ബ്രെഡും മറ്റും നൽകുകയും ചെയ്തു.

നമുക്കു കിട്ടിയ വാട്സാപ് ഫോർവേഡിലെ ബാക്കി കഥകളൊന്നും യാഥാർഥ്യമല്ല. ആൽബനി കുട്ടിയെ ബ്രാൻഡ് അംബാസഡറാക്കിയിട്ടില്ല; അവളുടെ പടമുള്ള പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുമില്ല. വീടു വച്ചു നൽകി, പഠനം സ്പോൺസർ ചെയ്തു തുടങ്ങിയവയും കമ്പനി ചെയ്തിട്ടില്ല.  

എന്തായാലും പടവും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അവൾക്ക് ‘മിസ് ആൽബനി, ആൽബനി ബ്രെഡ് പെൺകുട്ടി’ എന്നൊക്കെ വിളിപ്പേരുകൾ വീണു. അപ്പോൾ ശരിക്കുമുള്ള പേരോ? അമ്മാവനായ ഫൊട്ടോഗ്രഫർ എംജാജി എക്സിൽ കുട്ടിയുടെ പേരു പറയുന്നുണ്ട്: ലതുഖുകന്യ എംജാജി. അവളുടെ മറ്റു ചിത്രങ്ങളും എംജാജിയുടെ എക്സ് അക്കൗണ്ടിൽ കാണാം. 

ഇത്രയും വിശദമായി ദക്ഷിണാഫ്രിക്കയിലെ ഒരു സോഷ്യൽ മീഡിയ കഥ പറഞ്ഞതെന്തുകൊണ്ടാണ്? ഒരു വർഷം മുൻപു വിദൂരമായൊരു ദേശത്തു സംഭവിച്ച കാര്യം കറങ്ങിത്തിരിഞ്ഞ് നമ്മുടെ വാട്സാപ്പിലെത്തിയപ്പോൾ ആ കഥയിലുണ്ടായ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും എന്തുമാത്രമാണെന്നു ശ്രദ്ധിച്ചില്ലേ. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം പല കഥകളും പലപ്പോഴും അസത്യമോ അർധസത്യമോ ആകാം. ആ സംശയം മനസ്സിൽ വച്ചു വേണം അവ വിശ്വസിക്കാനും ഫോർവേഡ് ചെയ്യാനുമെന്നതാണ് പാഠം. 

English Summary:

Vireal