വാചകമേള
ഈ 2കെ ചിൽഡ്രൻസ് എന്താണു കണ്ടുപിടിച്ചിട്ടുള്ളത്? കംപ്യൂട്ടർ കണ്ടുപിടിച്ചത് അവരല്ല. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് അവരല്ല. ഞങ്ങളുടെ തലമുറയിൽപ്പെട്ട ആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാൻവേണ്ടി ഒരു വർഗം. അതാണ് ന്യൂ ജെൻ. ‘ഗയ്സ് ഇവിടെ നല്ല ചായ കിട്ടും ഗയ്സ്, ഉണ്ടംപൊരി കിട്ടും ഗയ്സ്’ എന്നല്ലാതെ ഈ തലമുറ എന്താണു കണ്ടുപിടിച്ചിട്ടുള്ളത്?

സലിംകുമാർ
നമ്മുടെ ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ചുള്ള പരാതികൾ ഏറെ വിഷമിപ്പിക്കുന്നു. ബഹളത്തിന്റെ ഒരു യുദ്ധത്തിൽ അകപ്പെട്ടിരിക്കുകയാണ് നമ്മുടെ കലാചാതുരിയും വൈദഗ്ധ്യവുമൊക്കെ. തലവേദനയോടെ തിയറ്റർ വിടേണ്ടിവരുന്ന ഒരു സിനിമ കാണാൻ രണ്ടാമത് ആളുകൾ തിയറ്ററിലേക്ക് എത്തില്ല.
റസൂൽ പൂക്കുട്ടി
പാതിവെന്ത അറിവുള്ള മാധ്യമപ്രവർത്തകരുടെയും സോഷ്യൽ മീഡിയ പ്രവർത്തകരുടെയും എണ്ണം കൂടുന്നു. പ്രകൃതിയിലെ സങ്കീർണമായ പ്രശ്നങ്ങൾ പൂർണമായി മനസ്സിലാക്കാനുള്ള ആഴം അവർക്കില്ല. പകരം അവർ അർധസത്യങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു. യഥാർഥത്തിൽ ഇതൊരു ദുരന്തമാണ്.
മാധവ് ഗാഡ്ഗിൽ
ഇന്ത്യ തുമ്പയിൽനിന്നു ചെറിയ റോക്കറ്റുകൾ അയച്ചു തുടങ്ങുമ്പോൾ അമേരിക്ക ചന്ദ്രനിൽ കാലുകുത്തിയിരുന്നു. ഇപ്പോൾ ഇന്ത്യൻ ബഹിരാകാശ ഏജൻസി നാസയുമായി തോളോടു തോൾ ചേർന്നുനിൽക്കുന്നു. വിദേശരാജ്യങ്ങളുടെ 431 സാറ്റ്‌ലൈറ്റുകളാണ് ഇന്ത്യ വിക്ഷേപിച്ചത്.
എസ്.സോമനാഥ്
മലയാളത്തിൽ സാഹിത്യം എഴുതി ജീവിക്കാനാകില്ലെന്നാണല്ലോ പറയുന്നത്. എന്റെ അനുഭവം അതല്ല. ഞാൻ കാർ സ്വന്തമാക്കിയതും വസ്തു വാങ്ങി, ‘കഥ’ എന്ന വീട് പണിയുന്നതും പുസ്തകം വിറ്റുകിട്ടിയ കാശുകൊണ്ടാണ്.
അഖിൽ പി.ധർമജൻ
മുൻപൊക്കെ പത്രങ്ങളിൽ കുട്ടികൾ (പരീക്ഷയ്ക്ക്) എഴുതുന്ന ‘അബദ്ധങ്ങൾ’ അച്ചടിച്ചു വരാറുണ്ടായിരുന്നു. ആളുകൾ അതൊക്കെ വായിച്ച് ചിരിക്കാറും ഉണ്ടായിരുന്നു. ഇപ്പോഴും അബദ്ധങ്ങൾ ഇല്ലാതായിട്ടുണ്ടാകില്ല എന്നുറപ്പാണ്. അത്തരം ഉത്തരങ്ങൾ കുട്ടികളുടെ പൊട്ടത്തരത്തെയല്ല കാണിച്ചുതരുന്നത്. ക്ലാസ് മുറി സർഗാത്മകമായ സംവിധാനമായി തീരാത്തതിന്റെ തെളിവുകൾ മാത്രമാണ് അവയൊക്കെ.
ഇ.പി.രാജഗോപാലൻ
കാൻ വേദിയിലെ നേട്ടം കാരണം കൂടുതൽ ആൾക്കാർ തിരിച്ചറിയുന്നു എന്ന സന്തോഷമുണ്ട്. മലയാളത്തിൽനിന്ന് എന്നെത്തേടി സിനിമകൾ വരുന്നില്ല. അതിനൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഹിന്ദിയിൽനിന്നാണ് സിനിമകൾ വരുന്നത്.
കനി കുസൃതി