പത്തു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരമേഖലകളിൽ വികസനാസൂത്രണത്തിനായി മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി (എംപിസി) രൂപീകരിക്കണമെന്ന ഭരണഘടനാ ഭേദഗതി നിലവിൽവന്നിട്ടുതന്നെ 30 വർഷം കഴിഞ്ഞു. 2011ലെ സെൻസസ് പ്രകാരം കൊച്ചി നഗരമേഖലയിലെ ജനസംഖ്യ 20 ലക്ഷം കടന്നിട്ടും എംപിസി രൂപീകരണം വൈകുന്നതു വികസനദിശയിൽനിന്നുള്ള മുഖംതിരിക്കലായേ കാണാനാവൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമഗ്രവികസനം സ്വപ്നംകാണുന്ന ഈ കാലത്തിന്റെ ആവശ്യംതന്നെയാണ് എംപിസി; കോർപറേഷൻ അതിർത്തിക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതല്ല കൊച്ചി നഗരമെന്നിരിക്കെ വിശേഷിച്ചും. ഇൻഫോ പാർക്ക്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, രാജ്യാന്തര വിമാനത്താവളം തുടങ്ങി നഗരത്തിലെ പ്രധാന വികസനപദ്ധതികൾ പലതും കോർപറേഷനു പുറത്ത്, സമീപ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലാണ്. ഭാവിയിൽ നഗരം വികസിക്കുന്നതും കോർപറേഷൻ അതിർത്തിക്കു പുറത്തായിരിക്കുമെന്നതിൽ സംശയമില്ല. 

ADVERTISEMENT

മാലിന്യസംസ്കരണം, ശുദ്ധജല വിതരണം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളിലുൾപ്പെടെ നഗരമേഖലയെ സമഗ്രമായി കണ്ടുള്ള വികസനപദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പാക്കേണ്ടത്. അതുകെ‍ാണ്ടുതന്നെ, ഇതിനുവേണ്ട വികസനാസൂത്രണം കോർപറേഷനോ തദ്ദേശ സ്ഥാപനങ്ങൾക്കോ മാത്രമായി നിർവഹിക്കാനാകില്ല. പകരം, ഇതിന് അധികാരമുള്ള സർക്കാർ ഏജൻസി ഉണ്ടാകേണ്ടതുണ്ട്. അവിടെയാണ് എംപിസിയുടെ പ്രസക്തി.

കൊച്ചിയുടെ സമഗ്രവികസനം പ്രഥമ പരിഗണനയിലുണ്ടാകേണ്ട വിഷയമായിട്ടും, എംപിസി രൂപീകരണം ഭരണഘടനാപരമായ ബാധ്യതയായിട്ടും സർക്കാർ അതു നീട്ടിക്കൊണ്ടുപോകുകയാണ്. കൊച്ചി നഗരമേഖലയ്ക്കായി 4 മാസത്തിനകം എംപിസി രൂപീകരിക്കണമെന്നു കഴിഞ്ഞവർഷം മാർച്ചിൽ ഹൈക്കോടതി ഉത്തരവിട്ടതാണ്. തുടർന്ന് കൊച്ചിയിലെ എംപിസി രൂപീകരണത്തെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി കഴിഞ്ഞവർഷം മേയിൽ അനുകൂല റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടാവാത്തതു സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മതന്നെയാണ്. 

ADVERTISEMENT

ഈ സാഹചര്യത്തിലാണ് ‘എന്നു വരും എംപിസി’ എന്ന പേരിലെ‍ാരു നാടുണർത്തൽ പരമ്പരയ്ക്കു മലയാള മനോരമ തുടക്കമിട്ടത്. അതിന്റെ തുടർച്ചയായി മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ‘എംപിസി: ദ് വേ ഫോർവേഡ്’ പാനൽ ചർച്ച എത്രയും വേഗം എംപിസി രൂപീകരിക്കണമെന്നു രാഷ്ട്രീയഭേദമില്ലാതെ, ഒരേസ്വരത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഉദ്ഘാടകനായ മന്ത്രി എം.ബി.രാജേഷും തത്വത്തിൽ ഈ ആവശ്യത്തോടു യോജിച്ചുവെന്നതു ശുഭസൂചനയാണ്. എംപിസി വേണ്ടെന്ന നിലപാട് സർക്കാരിനില്ലെന്നും അതിന്റെ രൂപീകരണം എങ്ങനെയാകണമെന്നതിലാണ് സർക്കാരിനു വ്യത്യസ്ത സമീപനമുള്ളതെന്നും മന്ത്രി വ്യക്തമാക്കുന്നു. നഗരനയം തയാറാക്കാൻ നിയോഗിച്ച അർബൻ കമ്മിഷന്റെ റിപ്പോർട്ടുകൂടി ലഭിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു മന്ത്രി പറഞ്ഞിട്ടുണ്ട്.

കോർപറേഷനു പുറമേ നഗരത്തോടു ചേർന്നുള്ള 9 നഗരസഭകൾ, 44 പഞ്ചായത്തുകൾ എന്നിവയുൾപ്പെട്ട പ്രദേശം കൊച്ചി മെട്രോപ്പൊലിറ്റൻ ഏരിയയായി വിജ്ഞാപനം ചെയ്ത് എംപിസി രൂപീകരിക്കണമെന്നാണ് ഈ വിഷയം പഠിച്ച സമിതി നിർദേശിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയിലുൾപ്പെടുന്ന അരൂർ മുതൽ വടക്കേയറ്റത്ത് അങ്കമാലിയും പടിഞ്ഞാറ് ഗോശ്രീ ദ്വീപുകളും കിഴക്ക് കിഴക്കമ്പലവും പെരുമ്പാവൂരും വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന വിശാലമായ ഭാഗമാണ് കൊച്ചി മെട്രോപ്പൊലിറ്റൻ ഏരിയയായി പരിഗണിക്കുന്നത്.

ADVERTISEMENT

കൊച്ചി നഗരമേഖലയ്ക്കായി ‘വിശാല കൊച്ചി വികസന അതോറിറ്റി’യും (ജിസിഡിഎ) ഗോശ്രീ ദ്വീപുകൾക്കായി ‘ഗോശ്രീ ദ്വീപ് വികസന അതോറിറ്റി’യും (ജിഡ) പ്രവർത്തിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അവയുടെ പ്രസക്തി കുറഞ്ഞുവരികയാണ്. ഇവയെ ഏകോപിപ്പിച്ച് എംപിസി രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ മനോരമ പാനൽ ചർച്ചയിൽ ഉയരുകയുണ്ടായി. കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിങ്ങനെ തുരുത്തുകളായി കൊച്ചി നഗരമേഖലയുടെ വികസനം ആസൂത്രണം െചയ്യാനാകില്ലെന്നും വികസനത്തിന്റെ സമഗ്രതയ്ക്കുവേണ്ടി നഗരത്തിന്റെ അതിരുകൾ വിശാലമാകണമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുകയും ചെയ്തു.

രാജ്യത്ത് 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറുനഗരങ്ങൾപോലും പ്രത്യേക നിയമനിർമാണത്തിലൂടെ എംപിസി രൂപീകരിച്ചു വികസനദിശയിൽ നമുക്കുമുൻപേ സഞ്ചരിച്ചുതുടങ്ങി. കൊച്ചിയിൽ എംപിസി രൂപീകരണത്തിനായി രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാവരും കൈകോർക്കാൻ ഇനിയും വൈകിക്കൂടാ. ഈ വികസനാവശ്യത്തിനുനേരെ സർക്കാർ കണ്ണടയ്ക്കാനും പാടില്ല.

English Summary:

Editorial about delay in Metropolitan Planning Commission formation