ലക്നൗവിൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സിലെ മെ‍ഡൽനേട്ടങ്ങളുമായി ട്രെയിനിൽ മടങ്ങിയ കേരള ടീമിന്റെ ദുരിതയാത്രാചിത്രങ്ങൾ ഇന്നലെ മലയാള മനോരമയിലൂടെ അറിഞ്ഞവർ അധികൃതരുടെ അപലപനീയമായ അനാസ്ഥയും അവഗണനയുമാണു വായിച്ചെടുത്തത്. കായികകേരളത്തിന് അഭിമാനവിജയങ്ങൾ സമ്മാനിക്കുന്ന കുട്ടികൾക്കു സുഗമയാത്ര ഒരുക്കുന്നതിൽ സർക്കാരും കായികസംഘടനകളും കാണിച്ചുവരുന്ന ഉത്തരവാദിത്തമില്ലായ്മ ഇതിലൂടെ ഒരിക്കൽക്കൂടി പ്രകടമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗവിൽനിന്നുള്ള മടക്കയാത്രയിൽ ടിക്കറ്റ് ഉറപ്പാക്കാൻ കേരള ടീം അധികൃതർക്കു സാധിക്കാതെ പോയതാണ് ഈ കഷ്ടയാത്രയ്ക്കു കാരണമായത്. രപ്തിസാഗർ എക്സ്പ്രസിൽ മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ആറിലേറെപ്പേരാണു യാത്രചെയ്തത്. തറയിലാകട്ടെ നിന്നുതിരിയാൻ ഇടമില്ലാത്തവിധം കുത്തിയിരിക്കുന്ന യാത്രക്കാർ, ഉപയോഗിക്കാനാകാത്തവിധം മലിനമായ ശുചിമുറികൾ...

ADVERTISEMENT

രണ്ടു സ്വർണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലവും നേടി കായികമേളയിൽ കേരളത്തിന്റെ മുദ്ര പതിച്ചവർക്കാണ് ഈ ഗതികേടുണ്ടായത്. ടീമിൽ 27 പെൺകുട്ടികൾ ഉൾപ്പെടെ 58 പേരുണ്ടായിരുന്നു. വെയ്റ്റ് ലിസ്റ്റിലുള്ള കേരള ടീമിലെ 33 പേർക്കൊപ്പം ഉറപ്പില്ലാത്ത ടിക്കറ്റുമായെത്തിയ യാത്രക്കാർ കൂടിയായതോടെയാണ് അവസ്ഥ മോശമായത്. ഈ ടീം ലക്നൗവിലേക്കു പോയതും അസൗകര്യങ്ങളിലൂടെത്തന്നെ.

ടിക്കറ്റുകൾ കൺഫേം ആകാതെ ട്രെയിൻ യാത്ര മുടങ്ങിയപ്പോൾ മന്ത്രി വി.ശിവൻകുട്ടി ഇടപെട്ടു വിമാനത്തിൽ യാത്രയാക്കിയ കേരള സ്കൂൾ ബാഡ്മിന്റൻ ടീമംഗങ്ങളിൽ മിക്കവരും ട്രെയിനിൽ മടക്കയാത്രയിൽ ഉറപ്പായ ടിക്കറ്റില്ലാത്തതുകെ‍ാണ്ട് മധ്യപ്രദേശിൽ ദുരിതത്തിലായതു കഴിഞ്ഞമാസം നാം കേട്ടു. ഭുവനേശ്വറിൽ ഈ മാസം ഏഴിന് ആരംഭിക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന കേരള ടീമിലെ ചില താരങ്ങൾക്കു മുൻകാല അത്‌ലറ്റിക്സ് താരങ്ങളുടെ കൂട്ടായ്മയായ ‘സ്പോർട്സ് ഈസ് മൈ ലൈഫ്’ ആണ് വിമാനയാത്ര ഒരുക്കിയത്. ഇത്തരമൊരു കരുതൽ മുൻ അത്‌ലറ്റിക്സ് താരങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമ്പോഴും അധികൃതർക്ക് അങ്ങനെ തോന്നാത്തതാണ് അദ്ഭുതം!

ADVERTISEMENT

കായികതാരങ്ങളുടെ കഷ്ടയാത്രകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദേശീയ കായികമേളകളിൽ പങ്കെടുക്കാൻ പലപ്പോഴും താരങ്ങളുടെ ട്രെയിൻ യാത്ര ‘വാഗൺ ട്രാജഡി’ക്കു സമാനമായ കംപാർട്മെന്റ് ദുരിതങ്ങളിലൂടെയായിരുന്നു. ഒരുപോള കണ്ണടയ്ക്കാനാവാതെ നിന്നും ഇരുന്നും നേരംവെളുപ്പിച്ചു റാഞ്ചിയിലേക്കും പുണെയിലേക്കുമൊക്കെ നമ്മുടെ കായികതാരങ്ങൾ യാത്ര ചെയ്തിട്ടുണ്ട്. യാത്രയുടെ ക്ഷീണം പുറത്തുകാണിക്കാതെ ട്രാക്കിലും ഫീൽഡിലും ഉശിരോടെ ഇറങ്ങി സ്വർണക്കൊയ്ത്തു നടത്തി അവർ നാടിനു കിരീടം സമ്മാനിച്ചിട്ടുമുണ്ട്.

സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കു ഭക്ഷണത്തിനുള്ള അലവൻസ് കോടികളോളം കുടിശികയാക്കിയ സർക്കാരാണു നമ്മുടേത്. ഈയിടെയാണു കുടിശികയിൽ ഒരു പങ്ക് അനുവദിച്ചതുതന്നെ. കായികരംഗത്തോടു പതിവായി പുലർത്തുന്ന ഈ അലംഭാവം കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ മത്സരത്തിനു പോകുന്ന കുട്ടികളുടെ യാത്രക്കാര്യത്തിലും കാണിക്കുന്നതു ക്രൂരതയാണ്. ദേശീയ കായികമേളകളിൽ പങ്കെടുക്കുന്ന കേരളത്തിന്റെ താരങ്ങൾക്ക്, വിശേഷിച്ചു കുട്ടികൾക്ക്, വിമാനയാത്രയോ ട്രെയിനിൽ എസി യാത്രയോ നിർബന്ധമായും അനുവദിക്കാൻ സർക്കാർ തലത്തിൽ നടപടിയെടുക്കണം. ഇതു നമ്മുടെ കുട്ടികൾ അർഹിക്കുന്ന ആദരം കൂടിയാണ്. അവർ മെഡൽനേടിയോ നേടാതെയോ തിരിച്ചുവരട്ടെ, പക്ഷേ, സുഗമമായ യാത്രയും താമസസൗകര്യങ്ങളും ഒരുക്കാൻ സർക്കാർ ഖജനാവിൽ പണം നീക്കിവച്ചേ മതിയാകൂ.

ADVERTISEMENT

ദേശീയ മീറ്റുകൾക്കായി താരങ്ങളുടെ യാത്രയ്ക്കു സ്ഥിരംനിധി എന്നൊരു ആശയം മുൻപു നിർദേശിക്കപ്പെട്ടിരുന്നു. അത്തരത്തിലെ‍ാരു ഫണ്ട് ഉണ്ടെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ യാത്രകളൊരുക്കാൻ അധികൃതർക്കു കഴിയും. ഏതുപ്രതികൂല സാഹചര്യത്തിലും ആത്മാർഥതയ്ക്ക് ഒരു കുറവും വരുത്താതെ, മെഡലുകൾ നേടിയെടുക്കുന്ന താരങ്ങളോട്, വിശേഷിച്ചും കുട്ടികളോട്, നമ്മുടെ കായികഭരണകർത്താക്കൾ കാണിച്ചുപോരുന്ന ക്രൂരമായ അവഗണനയ്ക്കുള്ള പ്രായശ്ചിത്തംകൂടിയാവുമത്.

English Summary:

Editorial: Journey of Kerala athletes: deserve better than the deplorable travel conditions they endure. Despite bringing glory to the state, these young athletes are subjected to cramped train journeys and inadequate facilities, highlighting the urgent need for improved support and funding