ന്യൂഡൽഹി ∙ ലോകത്ത് 10 മരണങ്ങളിൽ ഒന്നിലേറെ ഉണ്ടാകുന്നത് പുകവലി മൂലം. 2015ൽ പുകവലി മരണങ്ങളിൽ പകുതിയോളം സംഭവിച്ച നാലു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
ലോകത്ത് 1990–2015 കാലത്ത് പുകവലി ശീലം മൂന്നിലൊന്നായി കുറഞ്ഞു–(29.4% –15.3% ) എങ്കിലും ജനസംഖ്യാവർധന മൂലം ലോകത്തിലെ പുകവലിക്കാരുടെ എണ്ണം കൂടുകയും ചെയ്തു. ആഗോള മരണങ്ങളിൽ 11% പുകവലി മൂലമാണ്.
ലോകത്ത് നാലു പുരുഷൻമാരിൽ ഒരാൾ (25%) പുകവലിക്കുന്നുവെന്നാണു കണക്ക്. 20 സ്ത്രീകളിലൊരാളും (5.4%). പുകവലി മരണങ്ങളിൽ 52.2% സംഭവിച്ചത് ചൈന, ഇന്ത്യ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങളിലാണ്.
യുഎസ്, ചൈന, ഇന്ത്യ എന്നിവയാണ് പുകവലിക്കാരായ സ്ത്രീകൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങൾ. 195 രാജ്യങ്ങളിലെ പുകവലി ശീലങ്ങൾ സംബന്ധിച്ച് 1990–2015 കാലഘട്ടത്തിൽ നടത്തിയ പഠനങ്ങളുടെ
അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ് (ജിബിഡി) നടത്തിയ പഠനം ദ് ലാൻസിറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.