Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലസദനങ്ങളിലെ മരണം: സുപ്രീം കോടതിക്ക് ആശങ്ക

girl-rape

ന്യൂഡൽഹി ∙ ബാലസദനങ്ങളിൽ കഴിയുന്ന കുട്ടികൾ മരിക്കുന്നതു സർക്കാരുകൾ ശ്രദ്ധിക്കുന്നില്ലെന്നു സുപ്രീം കോടതിയുടെ വിമർശനം. ഇത്തരം സ്ഥാപനങ്ങളിൽ അസ്വാഭാവിക മരണത്തിന് ഇരയാകുന്നവരുടെ രേഖയില്ലാത്തതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.

പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ മരിക്കുമ്പോൾ അതു കൃത്യമായി രേഖപ്പെടുത്തുന്നുപോലുമില്ല. ഇതിനു സംവിധാനമുണ്ടാക്കണമെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു ജസ്റ്റിസുമാരായ എം.ബി.ലോക്കൂർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

സർക്കാരുകൾ നിസ്സംഗത വെടിയണം. ഇതുവരെ കാട്ടാത്ത ആശങ്ക ഇക്കാര്യത്തിൽ ഇനി ഉണ്ടാകണം. ശബ്ദമില്ലാത്ത ഇവർക്കു ചെവികൊടുക്കണം. രാജ്യത്തെ ജയിലുകളിൽ നിലനിൽക്കുന്ന മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വിധി പറയുമ്പോഴാണു കോടതി കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച ശക്തമായ നിരീക്ഷണങ്ങൾ നടത്തിയത്.

related stories