സിനിമാ സംഘടനയിൽ ‍സംഘർഷം; വിശാലിനെ‍ അടിച്ചെന്നു വിവരം

ചെന്നൈ ∙ പ്രസിഡന്റ് വിശാലിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്നു തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംഘർഷം. പോർവിളിയുമായി ഇരു വിഭാഗങ്ങളും കയ്യാങ്കളിയിലേക്കു നീങ്ങിയതോടെ യോഗം പാതിയിൽ നിർത്തിവച്ചു. വിശാലിനെ ചിലർ‌ കയ്യേറ്റം ചെയ്തതായും വിവരമുണ്ട്.
 
വിശാൽ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകിയതിനെതിരെ പ്രൊഡ്യൂസേഴ്സ് കൗൺസിലിലെ ഒരു വിഭാഗം നിർമാതാവും സംവിധായകനുമായ ചേരന്റെ നേതൃത്വത്തിൽ നേരത്തേ രംഗത്തെത്തിയിരുന്നു. സംഘടനയിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ഇന്നലെ യോഗത്തിൽ ആരോപിച്ച ഇവർ വിശാൽ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.