മൈസൂരു ∙ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തട്ടകമായ മൈസൂരുവിൽ വിമത സ്ഥാനാർഥിയായി മൽസരിച്ചു മേയറായ ബി. ഭാഗ്യവതിയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് ആറു വർഷത്തേക്കു പുറത്താക്കി. കോർപറേഷൻ അംഗത്വത്തിൽ നിന്നും മേയർ സ്ഥാനത്തു നിന്നും പുറത്താക്കാൻ മൈസൂരു സിറ്റി കമ്മിഷണർക്ക് അപേക്ഷയും നൽകി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണു നടപടി. ജനുവരിയിലാണ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മൽസരിച്ച് ഭാഗ്യവതി മേയറായത്.
Advertisement