ന്യൂഡൽഹി ∙ പട്ടികജാതി, വർഗക്കാർക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ വെള്ളം ചേർക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബി.ആർ. അംബേദ്കർ സ്മാരക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്കറെ ജീവിതകാലത്ത് അവഹേളിച്ച കോൺഗ്രസ് അദ്ദേഹത്തിന്റെ മരണശേഷവും അതു തുടർന്നുവെന്നു മോദി കുറ്റപ്പെടുത്തി. ചടങ്ങു നടന്ന വടക്കൻ ഡൽഹിയിലെ സിവിൽ ലൈൻ ഭാഗത്തേക്കു ലോക് കല്യാൺ മാർഗ് സ്റ്റേഷനിൽനിന്നു മെട്രോ ട്രെയിനിലാണ് മോദിയെത്തിയത്. സ്മാരകത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.