മുതിർന്നവരെ പീഡിപ്പിച്ചാലും വധശിക്ഷ നൽകണം: നിർഭയയുടെ അമ്മ

ന്യൂഡൽഹി ∙ പന്ത്രണ്ട് വയസ്സ് എന്ന പ്രായപരിധി നോക്കാതെ മുതിർന്നവരെ മാനഭംഗപ്പെടുത്തിയാലും വധശിക്ഷ തന്നെ നൽകണമെന്നു നിർഭയയുടെ അമ്മ. ‘പുതിയ ഓർഡിനൻസ് നല്ല നീക്കമാണ്. എന്നാൽ മുതിർന്നവരുടെ കാര്യമോ?. മാനഭംഗത്തേക്കാൾ പൈശാചികമായ മറ്റൊരു കുറ്റകൃത്യമില്ല. അതിനേക്കാൾ വലിയ വേദനയില്ല.’ –2012 ‍ഡിസംബറിൽ ഡൽഹിയിൽ ഓടുന്ന ബസിൽ ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ അമ്മ പറഞ്ഞു.