പരീക്ഷാഹാളിൽ സിഖുകാർക്ക് കൃപാൺ ആവാം

ന്യൂഡൽഹി ∙ മതാചാരപ്രകാരമുള്ള വളയും കൃപാണും ധരിച്ചു നീറ്റ് പരീക്ഷയെഴുതാൻ സിഖ് വിദ്യാർഥികൾക്കു ഹൈക്കോടതിയുടെ അനുമതി. എന്നാൽ പരീക്ഷാകേന്ദ്രത്തിൽ ഒരു മണിക്കൂർ മുൻപു ഹാജരാകണം. വിമാനത്തിൽ പോലും അനുവദിക്കുന്ന ഇവ സിബിഎസ്ഇക്ക് തടയാനാവില്ലെന്ന് ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ടും എ. കെ. ചൗളയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ആശങ്കയുടെ അടിസ്ഥാനത്തിൽ നിരോധനം ഏർപ്പെടുത്താനാവില്ല.