Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതമുദ്രകൾ നിലനിർത്തി അഞ്ചു സിഖുകാർ യുഎസ് സൈന്യത്തിൽ

വാഷിങ്ടൻ ∙ തലപ്പാവും താടിയും ഹിജാബും അനുവദിച്ച് യുഎസ് കരസേന പുതിയ ചട്ടം നടപ്പാക്കിയതിനു പിന്നാലെ, മതമുദ്രകൾ നിലനിർത്തി അഞ്ചു സിഖുകാർക്ക് യുഎസിൽ സൈനികസേവനത്തിന് അനുമതിയായി.

1981ൽ മതപരമായ അടയാളങ്ങൾ വിലക്കി പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കിയതിനുശേഷം ഇതാദ്യമാണ് ഇത്രയേറെ സിഖുകാർക്ക് ഒരുമിച്ചു സൈന്യത്തിൽ നിയമനം. സിഖുകാർ അടക്കം എല്ലാ മതന്യൂനപക്ഷങ്ങൾക്കും മതാചാരങ്ങൾ പാലിച്ചു സേവനമനുഷ്ഠിക്കാൻ കഴിയുംവിധം പുതിയ വ്യവസ്ഥകൾ ജനുവരി നാലിനാണ് യുഎസ് നടപ്പാക്കിയത്.

Your Rating: