ഗുവാഹത്തി∙ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റോഡ്–റെയിൽ പാലം ബോഗിബീൽ യാഥാർഥ്യത്തിലേക്ക്. ബ്രഹ്മപുത്ര നദിയിൽ അസമിലെ ദിബ്രുഗഡിനെയും അരുണാചൽ പ്രദേശിലെ പസിഘട്ടിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം ജൂലൈയിൽ പൂർത്തിയാകും. ഇലക്ട്രിക്കൽ, സിഗ്‌നലിങ് ജോലികൾ പൂർത്തിയാക്കിയ ശേഷം, ഈ വർഷം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉദ്ഘാടനം ചെയ്യും. ഇതോടെ ദിബ്രുഗഡിൽ നിന്നു പസിഘട്ടിലെത്താൻ 500 കിലോമീറ്റർ കുറച്ചു യാത്ര ചെയ്താൽ മതി. 2002 ൽ ആണു പാലത്തിന്റെ നിർമാണം തുടങ്ങിയത്.
സവിശേഷതകൾ:
നീളം 4.94 കിലോമീറ്റർ. മുകളിൽ മൂന്നുവരി റോഡും താഴെ ഇരട്ട റെയിൽപ്പാതയും. ബ്രഹ്മപുത്ര നദീനിരപ്പിൽ നിന്ന് 32 മീറ്റർ ഉയരം. സ്വീഡൻ–ഡെൻമാർക്ക് റോഡ്– റെയിൽ പാലത്തിന്റെ സാങ്കേതികവിദ്യയിൽ നിർമാണം. ഏകദേശം 5000 കോടി രൂപ നിർമാണ ചെലവ്.
പ്രാധാന്യം:
വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ നിർണായകം. ഇന്ത്യ–ചൈന അതിർത്തിയുടെ മുക്കാൽഭാഗവും സ്ഥിതി ചെയ്യുന്ന അരുണാചലിലേക്ക് വേഗത്തിൽ സൈന്യത്തെ എത്തിക്കാനാവും.