ന്യൂഡൽഹി∙ ജൻ ഔഷധി കടകളിൽ മരുന്നുകൾ ആവശ്യത്തിനു ലഭ്യമാക്കാൻ വിതരണ ശൃംഖല ശക്തമാക്കുന്നു. ഇതിനായി കൂടുതൽ സംഭരണികൾ (വെയർഹൗസുകൾ) സ്ഥാപിക്കുമെന്ന് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ജോയിന്റ് സെക്രട്ടറി നവദീപ് റിൻവ പറഞ്ഞു.
ഗുരുഗ്രാമിൽ കേന്ദ്ര സംഭരണി സ്ഥാപിച്ചുകഴിഞ്ഞു. അഞ്ച് പ്രാദേശിക സംഭരണികൾകൂടി ഉടൻ സ്ഥാപിക്കും. വെയർഹൗസുകളും സ്റ്റോറുകളുമായി കംപ്യൂട്ടർ സംവിധാനത്തിലൂടെ സംബന്ധിപ്പിക്കും. ജൻ ഔഷധി കടകളിൽ വിൽക്കുന്ന മരുന്നുകളുടെ എണ്ണം 750ൽ നിന്ന് ആയിരമായി വർധിപ്പിക്കും. രാജ്യത്ത് നിലവിൽ 3600 കടകളാണുള്ളത്.