ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ നടത്തുന്ന ഇഫ്താർ വിരുന്നിലേക്കു മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ഔദ്യോഗികമയി ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു.
ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നു പ്രണബിനെ കോൺഗ്രസ് ക്ഷണിച്ചേക്കില്ല എന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്നലെ രാത്രി വൈകി പാർട്ടി ഇക്കാര്യത്തിൽ വിശദീകരണം ഇറക്കിയത്. നാളെ ൈവകിട്ടു താജ് പാലസ് ഹോട്ടലിൽ രാഹുൽ ആതിഥ്യമരുളുന്ന ഇഫ്താർ വിരുന്ന് ബിജെപി വിരുദ്ധ കക്ഷികളുടെ സംഗമവേദിയാകും.