Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി ചാക്കിട്ടുപിടിക്കുമെന്ന് ഭയം; ഗുജറാത്തിൽ അംഗങ്ങളെ ഒളിപ്പിച്ച് കോൺഗ്രസ്

Congress flag

അഹമ്മദാബാദ് ∙ ജില്ലാ, താലൂക്ക് പഞ്ചായത്തുകളിലെ അധ്യക്ഷരുടെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തിൽ കോൺഗ്രസ് തങ്ങളുടെ തദ്ദേശ അംഗങ്ങളെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റി. ബിജെപിയുടെ ‘ചാക്കിട്ടുപിടിത്തം’ ഭയന്നാണു നീക്കം. ജില്ലാപഞ്ചായത്ത് അംഗങ്ങളെ രാജസ്ഥാനിലും ദിയുവിലുമാണു പാർപ്പിച്ചിരിക്കുന്നത്.താലൂക്ക് പഞ്ചായത്ത് അംഗങ്ങളെ ഗുജറാത്തിലെതന്നെ വിവിധ സ്ഥലങ്ങളിലും.

അഞ്ചുവർഷ കാലാവധിയുള്ള ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടരവർഷം കഴിയുമ്പോൾ പുതിയ അധ്യക്ഷനെയും ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കും. 200 താലൂക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഇന്നും 31 ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനങ്ങളിലേക്കു നാളെയുമാണു തിരഞ്ഞെടുപ്പ്. നിലവിൽ കോൺഗ്രസാണു കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണത്തിൽ. ബിജെപി പണവും ഭീഷണിയും ഉപയോഗിച്ചു തങ്ങളുടെ അംഗങ്ങളെ പിടിക്കാൻ ശ്രമിക്കുകയാണെന്നാണു കോൺഗ്രസ് ആരോപണം.

related stories