അരുണാചൽ മതപരിവർത്തന വിരുദ്ധ നിയമം റദ്ദാക്കും

ഇറ്റാനഗർ∙ അരുണാചൽ പ്രദേശിൽ 40 വർഷമായി നിലവിലുള്ള മതപരിവർത്തന വിരുദ്ധനിയമം റദ്ദാക്കുമെന്ന് ബിജെപി മുഖ്യമന്ത്രി പ്രേമ ഖണ്ഡു. നിലവിലെ നിയമം മതേതരത്വത്തെ തുരങ്കം വയ്ക്കുന്നതും ക്രിസ്താനികളെ ലക്ഷ്യമിട്ടുള്ളവയുമാണെന്ന് അദ്ദേഹം പറഞ്ഞു.

25 വർഷം അരുണാചലിൽ പ്രവർത്തിക്കുകയും പലതവണ തടവിലാക്കപ്പെടുകയും ചെയ്ത ബനഡിക്ടൻ മിഷനറി റവ. ബ്രദർ പ്രേം ഭായിയുടെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2008ൽ ശ്രീലങ്കയിലാണ് പ്രേം ഭായി മരിച്ചത്. 2011ലെ സെൻസസ്പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ മതവിഭാഗം ക്രൈസ്തവരാണ്–30.26 ശതമാനം. ഹൈന്ദവർ 29.04 ശതമാനവും മറ്റുള്ളവർ 26.20 ശതമാനവുമാണ്.