Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

36 പോസ്റ്റ്മോർട്ടം നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ

post-mortem

ബെംഗളൂരു ∙ സംസ്ഥാനത്തെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലായി 36 പോസ്റ്റ്മോർട്ടം നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. ബാഗൽകോട്ട് മുധോൾ സ്വദേശി വികാസ് ആണ് രണ്ടര വർഷമായി ചിത്രദുർഗ, ഗദക് ജില്ലകളിൽ ഡോക്ടറായി വിലസിയത്.

ബിഎസ്‌സി നഴ്സിങ് ബിരുദധാരിയായ ഇയാൾ, ഡോ.വികാസ് പാട്ടീൽ എന്നയാളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉപയോഗിച്ചാണ് ജോലി സമ്പാദിച്ചത്. തനിക്കു ഡോക്ടർമാരെക്കാൾ മികച്ച രീതിയിൽ ശസ്ത്രക്രിയ നടത്താനറിയാമെന്നും ഇയാൾ അവകാശപ്പെട്ടു. വികാസിനു പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി ലഭിച്ചതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കും.

related stories