ബെംഗളൂരു∙ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് ബെംഗളൂരുവിൽ ഒരുക്കം നടക്കുന്നതിനിടെ പ്രതിഷേധവുമായി കന്നഡ സംഘടനകൾ വീണ്ടും. നവംബർ മൂന്നിന് ഒൗട്ടർ റിങ് റോഡ് മാന്യത ടെക് പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിലാണ് പരിപാടി.
കഴിഞ്ഞ പുതുവർഷ രാവിൽ ഇതേ വേദിയിൽ ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ എന്ന പേരിൽ നൃത്തപരിപാടിക്ക് തയാറെടുപ്പുകൾ നടത്തിയെങ്കിലും, കനത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ഇതേ പരിപാടി നവംബറിൽ നടത്താൻ സംഘാടകരായ ടൈംസ് ക്രിയേഷൻസ് തീരുമാനിക്കുകയായിരുന്നു. സണ്ണി ലിയോണിന് വേദിയൊരുക്കിയാൽ വൻപ്രതിഷേധമുണ്ടാകുമെന്ന് കന്നഡ സംഘടനകൾ അറിയിച്ചു.