മനുഷ്യക്കടത്ത്: ഡൽഹിയിൽ 23 കുട്ടികളെ രക്ഷിച്ചു

ന്യൂഡൽഹി∙  രാജ്യാന്തര മനുഷ്യക്കടത്തു സംഘത്തിന്റെ വലയിൽപ്പെട്ട 17 ബാലികമാർ ഉൾപ്പെടെ 23 കുട്ടികളെ രക്ഷിച്ചു.  ഷക്കൂർ ബസ്തിയിലെ ഫ്ലാറ്റിൽ തടങ്കലിൽ ഇട്ട നിലയിലായിരുന്നു. നാലു  പേരെ അറസ്റ്റ് ചെയ്തു.  ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണു കുട്ടികളിൽ ഭൂരിഭാഗവും. കുറച്ചുപേർ ബംഗ്ലദേശ് സ്വദേശികളാണ്.