ന്യൂഡൽഹി ∙ അടുത്ത മാസം അർജന്റീനയിൽ നടത്തുന്ന ജി 20 രാഷ്ട്രങ്ങളുടെ സമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും ഈ വർഷം നാലാം തവണയാണ് കൂടിക്കാണുന്നത്.
അഫ്ഗാൻ നയതന്ത്ര പ്രതിനിധികൾക്കായി നടത്തിയ ഇന്ത്യ– ചൈന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേ ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലുവോ ഷാവോഹൂയിയാണ് ഇക്കാര്യമറിയിച്ചത്.