റാഞ്ചി ∙ ജാർഖണ്ഡിലെ ഛാത്ര ജില്ലയിൽ പത്രപ്രവർത്തകനായ ചന്ദൻ തിവാരിയെ കൊലപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. ബൽബർ സ്വദേശികളായ ജമുനാ പ്രസാദ്, മുസാഫിർ റാണ എന്നിവരെ പ്രത്യേകാന്വേഷണ സംഘം പിടികൂടി.
സൂത്രധാരനും കോൺട്രാക്ടറുമായ പിന്റു സിങ്ങിനെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. വാർത്ത നൽകിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു.