ബാബറി മസ്ജിദ് കേസ്: ഉടൻ വാദം കേൾക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി∙ രാമജന്മഭൂമി– ബാബറി മസ്ജിദ് ഭൂമിതർക്ക കേസ് ഉടനെ കേൾക്കണമെന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. എപ്പോൾ വാദം തുടങ്ങണമെന്നു തീരുമാനിക്കാൻ ഹർജികൾ ജനുവരി ആദ്യവാരം പരിഗണിക്കുമെന്നു നേരത്തേ ഉത്തരവു നൽകിയിട്ടുണ്ടെന്നു ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

ജനുവരി ആദ്യവാരം പരിഗണിക്കുന്നതു വാദത്തിനായല്ല, വാദത്തിനുള്ള തീയതി തീരുമാനിക്കാൻ മാത്രമാണെന്നും വാദം ജനുവരിയിലോ ഫെബ്രുവരിയിലോ മാർച്ചിലോ ആവാമെന്നും കഴിഞ്ഞ മാസം 29നു കോടതി വ്യക്തമാക്കിയിരുന്നു.