Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ രോഗവിവരം വെളിപ്പെടുത്തി നഫീസ അലി

nafisa-ali-with-sonia-gandhi നഫീസ അലി സോണിയ ഗാന്ധിക്കൊപ്പം

ലക്‌നൗ∙ മുൻ മിസ് ഇന്ത്യയും സിനിമാ നടിയും സാമൂഹിക പ്രവർത്തകയുമായ നഫീസ അലിക്ക് (61) മൂന്നാം ഘട്ട കാൻസർ. പരിശോധന കഴിഞ്ഞപ്പോൾ തന്നെ വന്നുകണ്ട കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടൊപ്പം നിൽക്കുന്ന പടം ഇൻസ്റ്റഗ്രാമിൽ നൽകിക്കൊണ്ടാണ് നഫീസ രോഗവിവരം വെളിപ്പെടുത്തിയത്. അതോടെ, സുഖം പ്രാപിക്കട്ടെയെന്ന ആസംസകളുടെ പ്രവാഹമായി സമൂഹമാധ്യമങ്ങളിൽ.

ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പരിചിതയായ നഫീസ ബംഗാൾ സ്വദേശിയാണ്. നീന്തൽ താരമായിരുന്ന നഫീസ 19ാം വയസ്സിൽ മിസ് ഇന്ത്യ കിരീടം നേടി. 1979 ലാണ് ശശി കപൂറിനോടൊപ്പം ‘ജുനൂൻ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. സഞ്ജയ് ദത്തിനോടൊപ്പം അമ്മയുടെ വേഷത്തിൽ ‘സാഹിബ് ബീവി ഓർ ഗാങ്സ്റ്റർ 3’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അർജുന അവാർഡ് ജേതാവും പോളോ താരവുമായ കേണൽ ആർ. എസ്. സോധിയാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്.