Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധനം കർഷകരെ ദുരിതത്തിലാക്കി: രാഹുൽ

Congress President Rahul Gandhi

ന്യൂഡൽഹി ∙ മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം കോടിക്കണക്കിനു കർഷകരെ ദുരിതത്തിലാക്കിയതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. നോട്ട് നിരോധനം കാർഷിക മേഖലയെ തകർത്തതായി കൃഷി മന്ത്രാലയവും സമ്മതിച്ചിരിക്കുന്നു – രാഹുൽ ട്വിറ്ററിൽ കുറിച്ചു. നോട്ട് നിരോധനം മൂലം വിത്തും വളവും വാങ്ങാൻ കഴിയാതെ കർഷകർ ദുരിതത്തിലായെന്നു കാട്ടി പാർലമെന്റിന്റെ ധനകാര്യ സ്ഥിരം സമിതിയിൽ കൃഷി മന്ത്രാലയം റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിലാണു രാഹുലിന്റെ വിമർശനം.

നടക്കാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മോദി സർക്കാരിനെതിരായ കോൺഗ്രസിന്റെ മുഖ്യ പ്രചാരണായുധമാകും കർഷക ദുരിതം. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്നു കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.