Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഗിന്റെ ഭാരം: ഉത്തരവാദിത്തം സർക്കാരിനും സ്കൂളുകൾക്കും

school-bag

ന്യൂഡൽഹി ∙ സ്കൂൾ ബാഗിന്റെ ഭാരം നിശ്ചിത പരിധിക്കുള്ളിലെന്ന് ഉറപ്പു വരുത്തേണ്ടതു സ്കൂളുകളും സംസ്ഥാന സർക്കാരുകളും. സ്കൂളുകൾ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടുത്തി സിബിഎസ്ഇ സർ‌ക്കുലർ പുറപ്പെടുവിക്കുമെന്നു മാനവശേഷി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.  കേന്ദ്ര നിബന്ധനകളുടെ അടിസ്ഥാനത്തിൽ  മാർഗനിർദേശങ്ങൾക്കു രൂപം നൽകാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. 

കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്

പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കേണ്ട വിഷയങ്ങളേതൊക്കെയെന്നു മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്. പുസ്തകഭാരം കുറയാൻ ഇതു സഹായകമാകും. ആവശ്യമെങ്കിൽ പഠനോപകരണങ്ങളും പുസ്തകങ്ങളും സ്കൂളുകളിൽ സൂക്ഷിക്കാൻ സൗകര്യമേർപ്പെടുത്തണം. എന്നാൽ, പരിഷ്കാരം വിജയിക്കണമെങ്കിൽ മാതാപിതാക്കളുടെയും സഹകരണം വേണ്ടി വരും. 

വേണ്ടത്ര പഠിപ്പിക്കുന്നില്ലെന്നും ഗൃഹപാഠം പോരെന്നും പരാതിപ്പെടുന്നവ‌രെ ബോധവൽക്കരിക്കണം. 

പ്രീ–സ്കൂളും സ്കൂൾ സമയവും 

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രീ–സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം നിയ‌ന്ത്രിക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വനിതാ, ശിശുക്ഷേമ മന്ത്രാലയം ഈ വഴിക്കു നേരത്തെ നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടില്ല. 

പുസ്തകഭാരവും പഠനഭാരവും കുറയ്ക്കുന്നതിന് ആനുപാതികമായി പഠനസമയവും പരിഷ്കരിക്കേണ്ടി വരും. 

കായികപഠനവും വിവിധ കായികയിനങ്ങളിൽ  പരിശീലനവും സ്പെഷലൈസേഷനും നിർബന്ധമാക്കി സ്കൂൾ സിലബസ് പരിഷ്കരിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ പുരോഗമിക്കുന്നു. 

ഒന്നാം ക്ലാസിൽ 1.5 കിലോയെന്ന് കേന്ദ്രം; ഇവിടെ ചുമക്കുന്നത് 2.5 കിലോ !

കേരളത്തിലെ സ്കൂൾ കൂട്ടികളുടെ ബാഗിന്റെ ഭാരം നിലവിൽ എത്ര ? ഓരോ സർക്കാർ, സ്വകാര്യ സിബിഎസ്ഇ സ്കൂളുകളിൽ മനോരമ നടത്തിയ അന്വേഷണത്തിൽ ലഭിച്ച കണക്ക് ഇതാ.   ലഞ്ച് ബോക്സും വാട്ടർ ബോട്ടിലും കൂടാതെയാണിത്: കേന്ദ്രനിർദേശപ്രകാരം അനുവദനീയമായ ഭാരവും, വിവിധ ക്ലാസുകളിലെ സ്കൂൾ ബാഗിന്റെ ഭാരവും (കിലോഗ്രാമിൽ)

school-bag