Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ മാറ്റം: നടപടിക്കു പ്രചോദനം വേദങ്ങളെന്ന് മോദി

Narendra Modi നരേന്ദ്ര മോദി (ഫയൽ ചിത്രം)

ന്യൂയോർക്ക് ∙ കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് ശക്തമായ നടപടിയെടുക്കാൻ തനിക്കു പ്രചോദനമായതു വേദങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള താപനം തടയുന്നതിനുള്ള പാരിസ് ഉടമ്പടിയെ പിന്തുണയ്ക്കുന്ന ഇന്ത്യ അതിനനുസൃതമായ നടപടികൾ ആരംഭിച്ചതായും അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ ഈയിടെ നടന്ന ജി 20 ഉച്ചകോടിക്കിടെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിൽ എല്ലാ മതങ്ങൾക്കും നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് ഗുട്ടെറസ് പറഞ്ഞു. ഇതേസമയം, കഴിഞ്ഞ 25 വർഷമായി സമുദ്രനിരപ്പ് ഉയരുന്നതിനു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വാഷിങ്ടനിലെ നാഷനൽ അക്കാദമി ഓഫ് സയൻസസ് നടത്തിയ പഠനത്തിൽ പറയുന്നു. അന്തരീക്ഷത്തിൽ ചൂട് കൂടി വരുന്നതിനാൽ സമുദ്രനിരപ്പ് ഇനിയും ഉയരാനിടയുണ്ട്. ഇതിൽ പ്രാദേശികമായി വലിയ വ്യതിയാന സാധ്യതയുണ്ടെന്നും തീരദേശങ്ങൾക്ക് ആപൽകരമാകുന്ന ഇതു നേരിടാൻ തയാറെടുപ്പുകൾ വേണമെന്നും നാഷനൽ സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റിസർച്ചിലെ ജോൺ ഫസുലോ പറഞ്ഞു.

related stories