മുംബൈ∙ ‘അനീതിക്കും കള്ളങ്ങൾക്കും’ എതിരെയുള്ള തിരിച്ചടിയാണു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവികളിലൂടെ ബിജെപി ഏറ്റുവാങ്ങിയതെന്നു സഖ്യകക്ഷിയായ ശിവസേന.
കോൺഗ്രസ് മുക്ത ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മണ്ഡലങ്ങൾ തോറും തൊണ്ടപൊട്ടും വിധത്തിലാണു വിളിച്ചു കൂവിയത്. എന്നാൽ, ഹിന്ദിയുടെ ഹൃദയമേഖലയായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ രാഹുൽ ഗാന്ധി പിടിച്ചെടുത്തുവെന്നും ശിവസേനാ പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.