Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിവസതിക്ക് മുന്നിൽ ധർണയിരുന്ന അധ്യാപകൻ കൊടുംതണുപ്പിൽ മരിച്ചു

kanchan-kumar കാഞ്ചൻ കുമാർദാസ്

റാഞ്ചി ∙ ജാർഖണ്ഡ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ലൂയീസ് മറാൻഡിയുടെ വസതിക്കുമുന്നിൽ ധർണയിരുന്ന താൽക്കാലിക അധ്യാപകൻ അതിശൈത്യം മൂലം മരിച്ചു. 

സർവീസിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് 31 ദിവസമായി സർക്കാർ സ്കൂൾ അധ്യാപകർ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി  മന്ത്രിയുടെ ഡുംകയിലെ വസതിക്കു മുന്നിൽ സമരം നടത്തിയ ഹസഡിക സ്വദേശി കാഞ്ചൻ കുമാർദാസാണ് (35) രാത്രി കൊടും തണുപ്പിൽ മരിച്ചത്. റാംഗാർഡ് ചിനദംങ്കൽ മിഡിൽ സ്കൂൾ അധ്യാപകനാണ് 2 ദിവസമായി സംസ്ഥാനത്തെ രാത്രി താപനില 6 ഡിഗ്രിയിലേക്കു  താണിരുന്നു.

63,000 സർക്കാർ സ്കൂൾ അധ്യാപകർ നവംബർ 16 മുതൽ അനിശ്ചിതകാല സമരത്തിലാണ്. സമരം ചെയ്യുന്നവരെ പിരിച്ചുവിടുമെന്ന അന്ത്യശാസനത്തെത്തുടർന്നു കുറച്ച് അധ്യാപകർ ജോലിക്കു കയറിയെങ്കിലും 45,000 അധ്യാപകർ സമരം തുടരുകയാണ്. 

മന്ത്രിക്കെതിരെ കേസെടുക്കണമെന്നും  മരിച്ച അധ്യാപകന്റെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു കോൺഗ്രസും ജെഎംഎമ്മും ആവശ്യപ്പെട്ടു.