Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിയാന മേയർ തിരഞ്ഞെടുപ്പ്: ബിജെപി തൂത്തുവാരി

BJP Flag

ചണ്ഡിഗഡ്∙ ഹരിയാനയിലെ കോർപറേഷൻ മേയർ സ്ഥാനങ്ങൾ ബിജെപി തൂത്തുവാരി. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല. ഹിസാർ, കർനാൽ, പാനിപ്പത്ത്, രോത്തക്, യമുനാ നഗർ എന്നിവിടങ്ങളിൽ മേയർ സ്ഥാനങ്ങൾ ബിജെപി നേടി. ലോക്ദൾ – ബിഎസ്പി സഖ്യം മൽസരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.

കോൺഗ്രസ് മൽസരിച്ചില്ലെങ്കിലും അവരുടെ ചില നേതാക്കൾ സ്വതന്ത്രർക്കു പിന്തുണ നൽകിയിരുന്നു. ആദ്യമായി നഗരസഭാ മേയർമാരെ ഇത്തണവ നേരിട്ടു ജനങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ നയങ്ങൾക്കുള്ള അംഗീകാരമാണ് വിജയമെന്നു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.

related stories