ചെന്നൈ∙ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിർദേശിച്ചതിനെ ശക്തമായി ന്യായീകരിച്ചു ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. നിർദേശത്തെ ഒരു കക്ഷിയും എതിർത്തിട്ടില്ലെന്നും ബിജെപിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ കെൽപ്പുള്ള നേതാവാണു രാഹുലെന്നും അദ്ദേഹം പറയുന്നു.
രാഹുലിനെ അല്ലാതെ ആരെയാണു പ്രധാനമന്ത്രിയാക്കേണ്ടത്? ചില പ്രതിപക്ഷ കക്ഷികൾക്കു കോൺഗ്രസുമായി ചില പ്രാദേശിക പ്രശ്നങ്ങളുണ്ട്. അവ പരിഹരിച്ചാൽ എല്ലാ കക്ഷികളും രാഹുലിനെ പിന്താങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഡിസ്റ്റാണെന്ന അഭിപ്രായത്തിൽ മാറ്റമില്ല. മോദിയെന്ന വ്യക്തിയെയല്ല, പ്രധാനമന്ത്രിയായ മോദിയെക്കുറിച്ചുള്ള അഭിപ്രായമാണിത്, സ്റ്റാലിൻ പറഞ്ഞു.