ലക്നൗ ∙ അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ അടിയന്തര നടപടി എടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോസ്ഥർക്കു നിർദേശം നൽകി. പുതിയ ഗോശാലകൾ നിർമിക്കാൻ സമിതികൾക്കു രൂപം നൽകണമെന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ യോഗി ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കകം ശുപാർശകൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അനുപ് ഛണ്ഡ പാണ്ഡെയെ ചുമതലപ്പെടുത്തി. പുൽമൈതാനങ്ങൾ കൈയേറിയവരെ ഒഴിപ്പിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. ഇതേസമയം, പശുസംരക്ഷണത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലരുതെന്ന് യുപി കോൺഗ്രസ് വക്താവ് ദ്വിജേന്ദ്ര ത്രിപാഠി പറഞ്ഞു.