യുപിഎ: പവാറിനായി വീണ്ടും ശിവസേന; വിവാദം അരുതെന്ന് കോൺഗ്രസ്
ന്യൂഡൽഹി∙ യുപിഎ സഖ്യത്തെ എൻസിപി നേതാവ് ശരദ് പവാർ നയിക്കണമെന്ന ആവശ്യം ആവർത്തിച്ച് ശിവസേന. മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ പിന്തുണ നൽകിയതു മറക്കരുതെന്നും | Sharad Pawar | Manorama News

ന്യൂഡൽഹി∙ യുപിഎ സഖ്യത്തെ എൻസിപി നേതാവ് ശരദ് പവാർ നയിക്കണമെന്ന ആവശ്യം ആവർത്തിച്ച് ശിവസേന. മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ പിന്തുണ നൽകിയതു മറക്കരുതെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും കോൺഗ്രസ് മറുപടി നൽകി. യുപിഎ അധ്യക്ഷയായ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിൽക്കുന്ന സാഹചര്യത്തിലാണ്, നേതൃമാറ്റ ചർച്ച പ്രതിപക്ഷ നിരയിൽ ചൂടുപിടിക്കുന്നത്.
സോണിയയുടെ അഭാവത്തിൽ പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കാൻ ഏറ്റവും യോഗ്യൻ പവാർ ആണെന്നാണു സേനാ നിലപാട്. എന്നാൽ, ജൂണിലെ സംഘടനാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധി വീണ്ടുമെത്തിയാൽ, യുപിഎ നേതൃസ്ഥാനം അദ്ദേഹത്തെ ഏൽപിക്കാനാണു പാർട്ടി ശ്രമം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീഴ്ത്താൻ മമതാ ബാനർജി അടക്കമുള്ള നേതാക്കളെ അണിനിരത്തി വിശാല പ്രതിപക്ഷ നിര രൂപീകരിക്കണമെന്നാണു ശിവസേനയുടെ നിലപാട്. സോണിയയ്ക്കു നൽകുന്ന വില രാഹുലിനും നൽകാൻ മമത തയാറായേക്കില്ലെന്നും പ്രതിപക്ഷത്തെ തലമുതിർന്ന നേതാവെന്ന നിലയിൽ പവാർ നായകനാകുന്നതാണ് ഈ സാഹചര്യത്തിൽ ഉചിതമെന്നും അവർ കരുതുന്നു.
English Summary: Shiv Sena supports Sharad Pawar